• Logo

Allied Publications

Europe
ജര്‍മനിയിലെ അഭയാര്‍ഥി പുനരധിവാസം പുതിയ തലത്തിലേക്ക്
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ അഭയാര്‍ഥികളുടെ പുനരധിവാസം പുതിയ തലത്തിലേക്കു കടക്കുന്നു. സ്പോര്‍ട്സ് ഹാളുകളില്‍ താമസിപ്പിച്ചിരുന്നവരെ പുതിയ കേന്ദ്രങ്ങളിലേയ്ക്കു മാറ്റി.

താത്കാലിക ക്യാമ്പുകള്‍ പലതിലും ചുരുങ്ങിയ സ്ഥലത്ത് കൂടുതലാളുകളെ പാര്‍പ്പിക്കുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്. ഇതുകാരണം അഭയാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങളും പതിവായിരുന്നു.

എന്നാല്‍, അഭയാര്‍ഥികളെ സ്ഥിരം പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റിത്തുടങ്ങിയതോടെ ഇത്തരം പ്രശ്നങ്ങള്‍ക്കും അവസാനമായി.

അഭയാര്‍ഥികളെ അടിയന്തരമായി പാര്‍പ്പിക്കാനുള്ള കേന്ദ്രങ്ങളില്‍ ആകെ മുന്നര ലക്ഷം കിടക്കകളാണുള്ളത്. ഇപ്പോള്‍ ഇവയില്‍ ഏകദേശം പകുതിയോളമേ ആളുകള്‍ ഉള്ളൂ.

ബാള്‍ക്കന്‍ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചതോടെ ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറഞ്ഞിരിക്കുകയാണ്. ഗ്രീസില്‍നിന്നു തുര്‍ക്കിയിലേക്ക് അഭയാര്‍ഥികളെ തിരിച്ചയയ്ക്കുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ എ​ഫാ​ത്താ​ വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.