• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഈസ്റര്‍വിഷു ആഘോഷം നടത്തി
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റര്‍വിഷു ആഘോഷം ഏപ്രില്‍ ഒമ്പതിനു ഫ്രാങ്ക്ഫര്‍ട്ടിലെ സാല്‍ബൌനിഡയില്‍ വിവിധ കലാപരിപാടികളോടെ അരങ്ങേറി.

ആഘോഷപരിപാടിയില്‍ വിശിഷ്ടാതിഥികളായെത്തിയ കെ.കെ.നാരായണസ്വാമി, ഫാ.തോമസ് കുര്യന്‍ എന്നിവര്‍ചേര്‍ന്ന് തിരി തെളിച്ചതോടെ കലാപരിപാടികള്‍ക്കു തുടക്കം കുറിച്ചു. തുടര്‍ന്നു ഇരുവരും ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു.

ഈസ്റര്‍ അവതരണം, വിഷു ഡാന്‍സ്, ഭരതനാട്യം, കേരള സമാജം മലയാളം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നാടോടി നൃത്തം, ബോളിവുഡ് നൃത്തം, സിനിമാറ്റിക് ഡാന്‍സ്, കഥക് നൃത്തം, ബോളിവുഡ് മെഡ്ലി ഡാന്‍സ്, അര്‍ധശാസ്ത്രീയ നൃത്തം, ഓടക്കുഴല്‍ സംഗീതം തുടങ്ങിയ കലാപരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

കവി ഒഎന്‍വി കുറുപ്പ്, കലാഭവന്‍ മണി, വി.ഡി. രാജപ്പന്‍, നടി കല്‍പ്പന, യുവനടന്‍ ജിഷ്ണു എന്നിവരുടെ വേര്‍പാടില്‍ സമാജം ആദരാഞ്ജ്ജലികള്‍ അര്‍പ്പിച്ചു.

കേരളത്തനിമയില്‍ തയാറാക്കിയ വിരുന്ന് ഇടവേളയില്‍ വിളമ്പി. തുടര്‍ന്നു 'പ്രാണന്റെ കടപ്പത്രം' എന്ന ലഘുനാടകവും അരങ്ങേറി. തംബോലയില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കേരള സമാജം പ്രസിഡന്റ് ബോബി ജോസഫ്, ജനറല്‍ സെക്രട്ടറി ഡോ. ബെനേഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്