• Logo

Allied Publications

Europe
യുക്മ കായിക മേളകള്‍ നിയമാവലി പുറത്തിറങ്ങി
Share
ലണ്ടന്‍: ബര്‍മിംഗ്ഹാമില്‍ മേയ് 28നു നടക്കുന്ന യുക്മ ദേശീയ കായിക മേളയുടെ നിയമാവലി പുറത്തിറങ്ങി. യുക്മ ദേശിയ സെക്രട്ടറി സജിഷ് ടോം, യുക്മ കായിക മേള കണ്‍വീനര്‍ ബിജു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇത് തയാറാക്കിയത്. വിവിധ മത്സരങ്ങളുടെ ഉദ്ദേശ ശുദ്ധിയും ആവേശവും പോകാതെ വളരെ സസൂഷ്മം ആണ് നിയമാവലി തയാറാക്കിയത്.

യുകെ മലയാളികളുടെ കായിക മാമാങ്കം എന്നറിയപ്പെടുന്ന യുക്മ കായികമേള ഈ വര്‍ഷം ട്രാക്കിലും ഫീല്‍ഡിലും മാത്രമല്ലാ മാര്‍ച്ച് പാസ്റിലും മത്സരം നടക്കും. റീജണുകള്‍ തമ്മിലായിരിക്കും മത്സരം. മുന്‍നിരയില്‍ യുക്മ ദേശീയ നേതൃത്വവും പിന്നാലെ അക്ഷരമാലാ ക്രമത്തില്‍ ഏഴു റീജണുകളും അണിനിരക്കും. വിവിധ റീജണുകളാണ് വിവിധ സ്ഥലങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മേയ് എട്ടിനു (ഞായര്‍) ഈസ്റ് ആംഗ്ളിയ കായികമേള കേംബ്രിഡ്ജിലെ വില്‍ബര്‍ ഫോര്‍സ് അത്ലറ്റിക്സ് ട്രാക്കില്‍ രാവിലെ 11 നടക്കുമെന്ന് ഈസ്റ് ആംഗ്ളിയ പ്രസിഡന്റ് രഞ്ജിത് കുമാര്‍ അറിയിച്ചു.

വിലാസം: ണകഘആഋഞ എഛഞഇഋ ഞഛഅഉ ഠഞഅഇഗ, ഇഅങആഞകഉഏഋ ഇആ3 9അഉ

യുക്മ സൌത്ത് വെസ്റ് കായിക മേള മേയ് ഏഴിന്

ലണ്ടന്‍: യുക്മ സൌത്ത് വെസ്റ് കായികമേള മേയ് ഏഴിനു നടക്കും. കഴിഞ്ഞ വര്‍ഷത്തെ സൌത്ത് വെസ്റ് ചാമ്പ്യന്‍മാരായ ആന്‍ഡോവര്‍ മലയാളി അസോസിയേഷനാണ് കായിക മേളക്ക് ആതിഥ്യമരുളുന്നത്. കായികമേളക്ക് വേണ്ടി രൂപ കല്പന ചെയ്ത ലോഗോ യുക്മ ഫെസ്റ് വേദിയില്‍ പ്രകാശനം ചെയ്തു.

മേയ് ഏഴിനു രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന കലാമേള പ്രമുഖ വ്യക്തികള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന മേള കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റോടെ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇക്കുറിയും മാര്‍ച്ച് പാസ്റില്‍ ഏറ്റവും നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന അസോസിയേഷനു സമ്മാനം നല്‍കും.

അചഉഛഢഋഞ ങഅഘഅഥഅഘക അടടഛടടകഅഠകഛച.

യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായിക മേള ഏപ്രില്‍ 30ന്

ബര്‍മിംഗ്ഹാം: യുക്മ മിഡ്ലാന്റ്സ് റീജണല്‍ കായിക മേള ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ നടക്കും. റീജണിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ എര്‍ഡിംഗ്ടോണ്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് കായിക മേള അരങ്ങേറുക. റീജണിലെ 18 അംഗ സംഘടനകളില്‍ നിന്നും നൂറുകണക്കിന് അംഗങ്ങള്‍ വിവിധ കായിക ഇനങ്ങളില്‍ പങ്കെടുക്കും. ഇത്തവണ ദേശീയ ചാമ്പ്യന്‍ പട്ടം നേടിയെടുക്കുവാനുള്ള തയാറെടുപ്പായാണ് റീജണ്‍, അതു കൊണ്ടു തന്നെ മത്സരങ്ങള്‍ക്ക് വീറും വാശിയും ഏറും.

വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.

യുക്മ വെയില്‍സ് റീജണല്‍ കായികമേള മേയ് 14ന്

കാമാര്‍ത്തന്‍: യുക്മ വെയില്‍സ് റീജണല്‍ കായികമേള മേയ് 14നു (ശനി) രാവിലെ പത്തുമുതല്‍ കാമാര്‍ത്തനില്‍ നടക്കും. വെസ്റ് വെയില്‍സ് മലയാളി അസോസിയേഷന്റെ ആഥിയേത്തിലാണ് കലാമേള അരങ്ങേറുക.

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ കാമാര്‍ത്തനിലെ സെന്റ് മേരീസ് ചര്‍ച്ച് ഗ്രൌണ്ടിലാണ് മത്സരം. കിഡ്സ്, സബ്ജൂണിയര്‍, ജൂണിയര്‍, യൂത്ത്, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ ആറു വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമായി 50, 100, 200 മീറ്റര്‍ ഓട്ട മത്സരങ്ങളും ഷോട്പുട്ട്, റിലേ മത്സരങ്ങളുമാണ് പ്രധാനമായും അരങ്ങേറുക. കൂടാതെ വിവിധ അസോസിയേഷനുകളില്‍ നിന്നുമെത്തുന്ന മുതിര്‍ന്നവരുടെ വടംവലി മത്സരവും മേളയ്ക്ക് കൂടുതല്‍ കൊഴുപ്പേകും

വിലാസം: ട. ാമ്യൃ’ ഇമവീേഹശര ഇവൌൃരവ, ഡിശീി ഞീമറ, ഇമൃാമൃവേലി ടഅ31 3ഉഋ.

യുക്മ സൌത്ത് ഈസ്റ് കായികമേള ഏപ്രില്‍ 24ന്

പോര്‍സ്മോത്ത്: യുക്മ സൌത്ത് ഈസ്റ് കായികമേള ഏപ്രില്‍ 24നു (ഞായര്‍) രാവിലെ ഒമ്പതിന് മലയാളി അസോസിയേഷന്‍ പോര്‍സ്മോത്തിന്റെ ആഭിമുഖ്യത്തില്‍ അലക്സാന്‍ഡ്ര പാര്‍ക്കിലെ മോണ്ട് ബാറ്റണ്‍ ലെഷര്‍ സെന്ററില്‍ നടക്കും. യുക്മയുടെ നിലവിലെ അസോസിയേഷന്‍ ജേതാക്കളാണ് പോര്‍ട്സ് മൌത്ത്. വലിയ പങ്കാളിത്തത്തോടെ നടക്കുന്ന സൌത്ത് ഈസ്റ് കായികമേള ഏറെ പ്രശസ്തമാണ്.

വിലാസം: ങീൌയേമലിേേ ഹലശൌൃല രലിൃല, മഹലഃമിറൃമ ുമൃസ ുീൃാീൌവേ, ജഛ2 9ഝഅ.

റീജണല്‍ കായിക മേളയില്‍ പങ്കെടുത്ത് ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് മേയ് 28നു ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

റിപ്പോര്‍ട്ട്: അനീഷ് ജോണ്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ