• Logo

Allied Publications

Europe
ജര്‍മനിയില്‍ സിക്ക് വിവാഹത്തിനിടെ ഗുരുദ്വാരയില്‍ സ്ഫോടനം; അന്വേഷണം ഊര്‍ജിതമാക്കി
Share
ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനി നഗരമായ എസനിലെ സിക്ക് ഗുരുദ്വാരയിലുണ്ടായ (ഗുരുദ്വാര നനസ്കാര്‍) ബോംബു സ്ഫോടനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ഫോടനത്തിനുശേഷം ഇരുണ്ട വസ്ത്രവും മുഖംമൂടിയും ധരിച്ച 1.80 മീറ്റര്‍ ഉയരവുമുള്ള ഒരാള്‍ സംഭവ സ്ഥലത്തുനിന്നും കടന്നുകളയുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പോലീസിനോടു പറഞ്ഞിരുന്നു. ഇതനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇയാളായിരിക്കും സ്ഫോടനത്തിന്റെ ഉത്തരവാദിയെന്നു പോലീസ് ആദ്യം സംശയിച്ചിരുന്നെങ്കിലും ഇതുവരെ ആരെയും അറസ്റു ചെയ്തിട്ടില്ല. സംശയത്തിന്റെ പേരില്‍ പിടികൂടിയവരെ പിന്നീട് വിട്ടയച്ചു.

സംഭവത്തില്‍ ഇതുവരെയുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ എസന്‍ പോലീസ് മേധാവി ഫ്രാങ്ക് റിഷ്ടര്‍ ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ ജനറല്‍ കോണ്‍സുല്‍ രവീഷ് കുമാറിനെ ധരിപ്പിച്ചു. അന്വേഷണത്തിനായി മൂന്നംഗ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ക്ക് പ്രത്യേകിച്ച് വിദേശികളുടെ മതാചാരങ്ങള്‍ ഭയംകൂടാതെ നിര്‍വഹിക്കാന്‍ അവസരമൊരുക്കുമെന്നും ആരുടെയും ഭീഷണിയുണ്ടാകാതെ ശ്രദ്ധിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. സംഭവത്തിന്റെ പിന്നില്‍ ഏതെങ്കിലും ഭീകരസംഘടനയാണെന്ന സംശയം പോലീസ് നേരത്തെ തള്ളിയിരുന്നു.

പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. 47 ഉം 56 ഉം വയസുള്ള രണ്ടു പുരുഷന്മാരും 60 കാരിയായ സ്ത്രീയും ഇതില്‍ ഉള്‍പ്പെടും. ശനിയാഴ്ച വൈകുന്നേരം പ്രാദേശിക സമയം ഏഴിനാണ് സംഭവം നടന്നത്. സംഭവത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന ഇവിടുത്ത സിക്ക് പുരോഹിതന്റെ ആരോഗ്യനല മെച്ചപ്പെട്ടതായി പോലീസ് അറിയിച്ചു.

സംഭവദിവസം രാവിലെ തന്നെ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞെങ്കിലും ആഘോഷം വൈകുന്നേരംവരെ ഗുരുദ്വാരയിലെ ഓഡിറ്റോറിയത്തില്‍ തുടര്‍ന്നിരുന്നു. ഒട്ടുമിക്ക അഥിതികളും വൈകുന്നേരംവരെ ഹാളില്‍ ഉണ്ടായിരുന്നു. ഇതിനിടയിലെ ഗുരുദ്വാരയുടെ കവാടത്തില്‍ സ്ഫോടനം ഉണ്ടായത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ ഏതാണ്ട് ഇരുനൂറോളം പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ആഘോഷം തുടങ്ങിയത്. സ്ഫോടനത്തില്‍ ഗുരുദ്വാരക്കു സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ഇതെന്നാണു പോലീസ് കരുതുന്നത്. എന്നാല്‍ തീവ്രവാദ ആക്രമണമാണെന്നു ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്