• Logo

Allied Publications

Europe
അറുപത്തേഴുകാരനു വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ യുവതി അറസ്റില്‍
Share
വിയന്ന: ലോകം മുഴുവന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടുമ്പോഴും ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പും വര്‍ധിക്കുന്നതായാണ് ഒടുവില്‍ കിട്ടുന്ന വിവരം. ഒടുവിലിതാ ഓസ്ട്രിയയില്‍നിന്നും ഒരു ഇന്റര്‍നെറ്റ് തട്ടിപ്പിന്റെ കഥ പുറത്തുവന്നിരിക്കുന്നു. അറുപത്തേഴുകാരനായ വിയന്നക്കാരനില്‍നിന്ന് ഇരുപതുകാരിയായ റുമേനിയക്കാരി 70,000 യൂറോ തട്ടിയെടുത്തത്. മത്തിയാസ് എന്ന ഓസ്ട്രിയക്കാരന്‍ ഇന്റര്‍നെറ്റിലൂടെയാണു ജോര്‍ജീന എന്ന റുമേനിയന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

ചാറ്റിംഗും ഫോണ്‍ വിളികളുമായി അവര്‍ ഏറെ അടുത്തു. അങ്ങനെ കല്യാണം കഴിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ കല്യാണം കഴിക്കുന്നതിനുള്ള ഉപാധിയായിട്ടാണ് മത്തിയാസ് തന്റെ പ്രതിശ്രുത വധുവിനു പണമയച്ചുകൊടുത്തുകൊണ്ടിരുന്നത്.

അങ്ങനെ 70,000 യൂറോ കൈപറ്റിയ യുവതി മത്തിയാസുമായുള്ള ഫോണ്‍ വിളികള്‍ അവസാനിപ്പിച്ചു. അപ്പോഴാണു താന്‍ വഞ്ചിക്കപ്പെട്ട വിവരം മത്തിയാസിനു മനസിലായത്. മത്തിയാസ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിയന്ന പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ജോര്‍ജീന താമസസ്ഥലം മാറ്റിപറഞ്ഞിരുന്നതിനാല്‍ അന്വേഷണ ഉദ്യാഗസ്ഥര്‍ക്ക് ഏറെ പണിപ്പെടേണ്ടി വന്നു പ്രതിയെ കണ്െടത്താന്‍.

ഒടുവില്‍ റുമേനിയയിലെ പെത്രോസാനി എന്ന സ്ഥലത്തെ ബാറില്‍നിന്നു പ്രതിയെ പിടികൂടി കൈയോടെ ജയിലിലടച്ചു. വിയന്നയിലെ കേസിന്റെ വിചാരണയ്ക്കായി താമസിയാതെ പ്രതിയെ എത്തിക്കുമെന്നു വിയന്ന പോലീസ് മേധാവി വ്യക്തമാക്കി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ