• Logo

Allied Publications

Europe
യൂറോപ്പിലെ വിമാനയാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സംവിധാനം
Share
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനു അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിക്കുന്ന മുഴുവന്‍ വിമാന യാത്രക്കാരുടെയും വിവരങ്ങള്‍ പോലീസിനും നിയമകാര്യ ഉദ്യോഗസ്ഥര്‍ക്കും പരിശോധിക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

179 നെതിരേ 461 വോട്ടിനാണ് നിര്‍ദേശം പാസായത്. സ്വകാര്യതയെ ബാധിക്കുന്ന നിര്‍ദേശമെന്ന പേരിലാണ് കൂടുതലാളുകളും ഇതിനെ എതിര്‍ത്തത്. എന്നാല്‍, സുരക്ഷ ഉറപ്പാക്കുന്നതിന് ഇതാവശ്യമാണെന്ന നിലപാടിനായിരുന്നു വിജയം.

ഭീകരവിരുദ്ധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങളായി നടത്തിവന്ന പ്രയത്നത്തിന് ഒടുവില്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. പാസഞ്ചര്‍ നെയിം റിക്കാഡര്‍ഡ്സ് (പിഎന്‍ആര്‍) ഏര്‍പ്പെടുത്തുന്നതോടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് എളുപ്പമാകുമെന്നും സംശയത്തിന്റെ നിഴലിലുള്ളവരെ എളുപ്പത്തില്‍ നിരീക്ഷിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ വാദിച്ചുവരുന്നത്.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ പാസായ നിര്‍ദേശം ഇനി അംഗരാജ്യങ്ങളെല്ലാം നിയമമായി അംഗീകരിക്കണം. ഇതിന് രണ്ടു വര്‍ഷത്തെ സാവകാശം നല്‍കിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ