• Logo

Allied Publications

Europe
തുര്‍ക്കി പ്രസിഡന്റിനെ പരിഹസിക്കുന്ന ജര്‍മന്‍ വീഡിയോ ഷോ പിന്‍വലിച്ചു
Share
ബെര്‍ലിന്‍: തുര്‍ക്കി പ്രസിഡന്റ് റെസിപ് തയിബ് എര്‍ദോഗനെ പരിഹസിക്കുന്ന ജര്‍മന്‍ രണ്ടാം ടിവി (ഇസഡ് ഡിഎഫ്) പരിപാടി ഈയാഴ്ച സംപ്രേഷണം ചെയ്യില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിച്ച സ്ഥിതിക്കാണു പരിപാടി പിന്‍വലിച്ചിരിക്കുന്നത്.

എര്‍ദോഗനെ വിമര്‍ശിക്കുന്നവര്‍ക്ക് തുര്‍ക്കിയില്‍ ജയിലിലാണ് സ്ഥാനമെന്നത് അടക്കമുള്ള പരാമര്‍ശങ്ങളാണ് യാന്‍ ബോഹര്‍മാന്‍ അവതരിപ്പിക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതു പിന്‍വലിക്കണമെന്ന് തുര്‍ക്കി സര്‍ക്കാര്‍ നേരിട്ട് ആവശ്യപ്പെടുകയും ജര്‍മന്‍ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇത് മാധ്യമ സ്വാതന്ത്യ്രവും അഭിപ്രായ സ്വാതന്ത്യ്രവുമാണെന്നും ജര്‍മന്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നുമുള്ള നിലപാടാണ് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ സ്വീകരിച്ചത്. ഇത് തുര്‍ക്കിയെ കൂടുതല്‍ പ്രകോപിപ്പിക്കുകയും ചെയ്തു. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പരിപാടി പിന്‍വലിച്ചിരിക്കുന്നത്.

എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പാട്ട് പാടിയതിന് ജര്‍മന്‍ ടിവി ഹാസ്യതാരം ബൊഹര്‍മാനെതിരേ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ കേസുകൊടുത്തിട്ടുണ്ട്. മാര്‍ച്ച് 31 നാണ് വിവാദ ഗാനം ടിവിയില്‍ സംപ്രേഷണം ചെയ്തത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍