• Logo

Allied Publications

Europe
ജര്‍മനിയില്‍ മാന്യമായി വാഹനമോടിച്ചാല്‍ ബോണസായി പണം ലഭിക്കും
Share
ബെര്‍ലിന്‍: ട്രാഫിക് നിയമം ലംഘിച്ചാല്‍ ലോകത്തില്‍ എവിടെയാണെങ്കിലും പിഴ കിട്ടും. അപ്പോള്‍, നിയമം അനുസരിക്കുന്നതിന് ഇങ്ങോട്ടു പണം കിട്ടുമോ ? കിട്ടുമല്ലോ, എവിടെയാണന്നല്ലേ ജര്‍മനിയില്‍.

ഇതുവരെ അങ്ങനെയൊരു സംവിധാനം ജര്‍മനിയില്‍ ഇല്ലായിരുന്നു. എന്നാല്‍, ഒരു ജര്‍മന്‍ ഇന്‍ഷ്വറന്‍സ് കമ്പനി ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് അതു തന്നെയാണ്. നന്നായി വാഹനമോടിക്കുന്നവര്‍ക്ക് അതായത് ട്രാഫിക് നിയമം അപ്പടി സ്വീകരിച്ച് വാഹനമോടിച്ചാല്‍ കാര്‍ ഇന്‍ഷ്വറന്‍സില്‍ നിശ്ചിത തുക തിരിച്ചു കിട്ടും.

ബോണസ് ഡ്രൈവ് എന്ന ആപ്ളിക്കേഷനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഡ്രൈവര്‍മാരുടെ ആക്സിലറേഷന്‍ രീതിയും വളവുകള്‍ തിരിയുന്ന രീതിയും പൊതുവിലുള്ള വേഗവും വേഗത്തിലെ ഏറ്റക്കുറച്ചിലുകളുമെല്ലാം പരിഗണിച്ചാണ് എത്ര സുരക്ഷിതമായാണ് വാഹനം ഓടിക്കുന്നതെന്നു നിര്‍ണയിക്കുക. അതും കൃത്യമായി നിര്‍ണയിച്ചിരിക്കും.

ഏറ്റവും ഉയര്‍ന്ന ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കേണ്ടിവരുന്ന, 28 വയസിനു താഴെ പ്രായമുള്ളവരെയാണ് ഈ ആപ്പ് പ്രധാനമായും ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. നൂറു കിലോമീറ്റര്‍ സുരക്ഷിതമായി വാഹനമോടിച്ചെന്ന് ആപ്പിനു ബോധ്യമായാല്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ പത്തു ശതമാനം കുറവാണ് വാഗ്ദാനം ചെയ്യുന്നത്.

വര്‍ഷാവസാനം ആകെ റേറ്റിംഗ് എടുത്ത് ഗോള്‍ഡ് ഡ്രൈവര്‍ കാറ്റഗറിയില്‍ വരുന്നവര്‍ക്ക് മുപ്പതു ശതമാനം കൂടി ഇളവു നല്‍കും. സില്‍വര്‍ ഡ്രൈവര്‍മാര്‍ക്ക് ഇരുപതു ശതമാനവും ബ്രോണ്‍സ് ഡ്രൈവര്‍മാര്‍ക്ക് മറ്റൊരു പത്തു ശതമാനവും കൂടി ഇളവ്. കാര്യം എന്തായാലും നല്ലതെന്നാണ് പൊതുവെ ഉയര്‍ന്ന അഭിപ്രായം.

പ്രത്യേകിച്ച് യുവജനങ്ങളിലെ അലക്ഷ്യവും അലസ്യവുമായ ഡ്രൈവിംഗ് ശീലം മാറ്റാന്‍ ഇതുപകരിക്കുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ