• Logo

Allied Publications

Europe
ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റം
Share
പാരിസ്: ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റകരമാക്കി നിയമം പാസാക്കി. പുതിയ നിയമമനുസരിച്ച് വേശ്യാലയത്തിലേക്ക് ആളുകളെ എത്തിക്കുന്നവരും കുട്ടികളുമായി ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാകും. വേശ്യാലയങ്ങള്‍ക്കെതിരെ നടപടി എടുക്കാനും ഈ നിയമത്തില്‍ അധികാരമുണ്ട്. നിയമം ലംഘിച്ച് വേശ്യാലയങ്ങളില്‍ എത്തിയാല്‍ പിഴയടക്കണം. ലൈംഗിക തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് പാര്‍ലമെന്റിലെ അധോസഭയില്‍ ബില്ല് 12 നെതിരെ 64 വോട്ടുകള്‍ക്ക് പാസാക്കിയത്. രണ്ടര വര്‍ഷത്തോളമായി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് സോഷ്യലിസ്റുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഇപ്പോള്‍ അധോസഭയില്‍ പാസാക്കിയത്.

ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. എന്നാല്‍, വിദേശ ലൈംഗിക തൊഴിലാളികള്‍ വര്‍ധിക്കാന്‍ നിയമം ഇടയാക്കുമെന്നു വിമര്‍ശനം ഉയരുന്നുണ്ട്. ഫ്രാന്‍സില്‍ ഏതാണ്ട് 40,000 ലൈംഗിക തൊഴിലാളികളുണ്െടന്നാണ് ഔദ്യേഗിക കണക്ക്. ഫ്രാന്‍സിലെ വേശ്യാവൃത്തിയുടെ ഇരകളില്‍ 90 ശതമാനവും നൈജീരിയ, ചൈന, റൊമാനിയ നെറ്റ് വര്‍ക്കുകളില്‍ അകപ്പെട്ടവരാണ്. 85 ശതമാനം ലൈംഗിക തൊഴിലാളികളും മനഷ്യക്കടത്തു സംഘങ്ങളില്‍പ്പെട്ടാണ് ഈ രംഗത്തത്തിെയത്.

1999ല്‍ വേശ്യാവൃത്തി കുറ്റകരമാക്കി നിയമം കൊണ്ടുവന്ന സ്വീഡന്റെ പാത പിന്തുടരുകയാണ് ഇപ്പോള്‍ ഫ്രാന്‍സും. സ്വീഡന്റെ ചുവടുപിടിച്ച് ജര്‍മനി, നോര്‍വേ, ഐസ്ലാന്‍ഡ്്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളിലും വേശ്യാവൃത്തി നിയമവിരുദ്ധമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ