• Logo

Allied Publications

Europe
അഭയാര്‍ഥിപ്രവാഹത്തെ തീവ്രവാദികള്‍ മുതലാക്കുന്നു
Share
ബ്രസല്‍സ്: അഭയാര്‍ഥിപ്രവാഹത്തിന്റെ മറവില്‍ നിരവധി തീവ്രവാദികള്‍ യൂറോപ്പിലേക്കു കടക്കുന്നതായി യൂറോപ്യന്‍ ബോര്‍ഡര്‍ ഏജന്‍സിയായ ഫ്രന്റെക്സിന്റെ കുറ്റസമ്മതം.

അതിര്‍ത്തി നിയന്ത്രണള്‍ ഇല്ലാത്തതും അഭയാര്‍ഥിപ്രവാഹം തുടരുന്നതുമായ സാഹചര്യം മുതലെടുക്കുകയാണു തീവ്രവാദികള്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരത്തില്‍ എത്ര പേര്‍ യൂറോപ്പില്‍ കടന്നു എന്നതിനു വ്യക്തമായ കണക്കില്ല.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചോ, മതിയായ പരിശോധനകള്‍ക്കു വിധേയരാകാതെയോ ഇവര്‍ യൂറോപ്പില്‍ കടന്നു കൂടുന്നു എന്നും മുന്നറിയിപ്പുണ്ട്.

ഇതിനിടെ റോം ഉള്‍പ്പെടെ യൂറോപ്പിലെ തന്ത്രപ്രധാനങ്ങളായ നഗരങ്ങള്‍ ആക്രമിക്കുമെന്നും ക്രിസ്ത്യന്‍ രാജ്യങ്ങളെ തകര്‍ക്കുമെന്നും ഭീഷണി മുഴക്കിക്കൊണ്ടുള്ള ഐഎസ് വീഡിയോ പുറത്തുവന്നത് യൂറോപ്പിനെ ലക്ഷ്യംവച്ചുള്ള ഐഎസിന്റെ പ്രവര്‍ത്തനങ്ങളുടെ ആക്കത്തെയാണു സൂചിപ്പിക്കുന്നത്.

ഇംഗ്ളണ്ടിലെ പാര്‍ലമെന്റ്, ഈഫല്‍ ടവര്‍ എന്നിവ തകര്‍ക്കുമെന്നും അവ തകര്‍ന്നു വീഴുന്ന ദൃശ്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുമാണ് ഐഎസിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. അറബിയിലും ഇംഗ്ളീഷിലുമാണു ഭീകരന്റെ മുന്നറിയിപ്പ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.