• Logo

Allied Publications

Europe
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലേക്ക് സാല്‍ഫോര്‍ഡ് രൂപതയുടെ മേഴ്സി ബസ്
Share
ലണ്ടന്‍: 'നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍' എന്ന ക്രിസ്തുവിന്റെ പ്രബോധനം ഹൃദയത്തില്‍ സ്വീകരിച്ച്, പ്രവര്‍ത്തികളിലൂടെ 'കരുണയുടെ വക്താവ്' ആയി ലോകത്തിനു തന്നെ മാതൃകയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് ഇംഗ്ളണ്ടിലെ സാല്‍ഫോര്‍ഡ് രൂപത കരുണയുടെ വര്‍ഷത്തില്‍ ഒരുക്കിയ മേഴ്സി ബസ്, ഈ വരുന്ന സെഹിയോന്‍ യുകെയുടെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനിലേക്കു കടന്നുവരുമ്പോള്‍ അത് ഓരോ വിശ്വാസിക്കും ഒരു പുത്തന്‍ അനുഭവമായിരിക്കും.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇംഗ്ളണ്ടിലെ നഗരങ്ങളും സാല്‍ഫോര്‍ഡ് രൂപതയുടെ വിവിധ ഇടവകകളും സ്കൂളുകളും കേന്ദ്രീകരിച്ച് പ്രയാണം നടത്തിക്കൊണ്ടിരിക്കുന്ന മേഴ്സി ബസ്, ദിനം തോറും നൂറുകണക്കിനു ആളുകളെയാണ് വിശ്വാസ ജീവിതത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. എഴുപതു പേര്‍ക്ക് സഞ്ചരിക്കുവാന്‍ കഴിയുന്ന ഈ വാഹനത്തില്‍ കുമ്പസാരത്തിനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

'ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തിലേക്ക് തിരികെ പോവും' എന്നുള്ള ധൂര്‍ത്ത പുത്രന്റെ മനോഭാവത്തോടെ പാപവഴികള്‍ ഉപേക്ഷിച്ച്, സ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാനുള്ള ദാഹവും ആയി അനേകരാണ് ഈ സൌകര്യം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഏപ്രില്‍ ഒമ്പതിനു (ശനി) രാവിലെ സാല്‍ഫോര്‍ഡിലെ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍നിന്ന് ആണ് മേഴ്സി ബസ് യാത്ര തിരിക്കുന്നത്. കരുണയുടെ വര്‍ഷത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തി കാരുണ്യത്തിന്റെ വക്താക്കളായി മാറുവാന്‍ സംഘാടകര്‍ ഏവരേയും സ്വാഗതം ചെയ്തു.

ബസ് പുറപ്പെടുന്ന ദേവാലയത്തിന്റെ വിലാസം: ട. ജലലൃേ മിറ ജമൌഹ ഞഇ ഇവൌൃരവ, ജമൃസ ഞീമറ, ടമഹളീൃറ, ങ6 8ഖഞ.

വിവരങ്ങള്‍ക്ക്: ഷാജി 07888784878.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട