• Logo

Allied Publications

Europe
ഇന്ത്യ യൂറോപ്പ് സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച പുനരാരംഭിക്കുന്നു
Share
ബ്രസല്‍സ്: ഇന്ത്യയുടെയും യൂറോപ്പിന്റെയും ദീര്‍ഘകാല ലക്ഷ്യമായ സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബെല്‍ജിയം സന്ദര്‍ശനത്തോടനുബന്ധിച്ചാണ് പുതുജീവന്‍ വയ്ക്കുന്നത്.

2011 ല്‍ പ്രാവര്‍ത്തികമാക്കാന്‍ ആലോചിച്ച കരാറാണ് ഇനിയും ചര്‍ച്ചകള്‍ പോലും പൂര്‍ത്തിയാകാതെ നീളുന്നത്. യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്ക്, കമ്മീഷന്‍ പ്രസിഡന്റ് ഴാങ് ക്ളോദ് ജങ്കര്‍ എന്നിവര്‍ മോദിയുമായി ബ്രസല്‍സില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇതു പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ഇതിന്റെ ഭാഗമാണ് പതിമൂന്നാമത് ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി നടന്നത്. 2012ല്‍ ന്യൂ ഡല്‍ഹിയിലാണ് ഇതിനു മുമ്പ് ഉച്ചകോടി നടന്നത്.

ബെല്‍ജിയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഭീകരതയെ മുഖ്യ വിഷയമാക്കിയാണ് മോദി സംസാരിച്ചത്. ഇന്ത്യ പതിറ്റാണ്ടുകളായി നേരിട്ടുവരുന്ന ഈ വിപത്തിനെ ലോകം സെപ്റ്റംബര്‍ 11 ആക്രമണത്തിനുശേഷം മാത്രമാണ് തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

ബുധനാഴ്ച രാവിലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസല്‍സിലുണ്ടായ ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

സ്ഫോടനമുണ്ടായ മല്‍ബീക് മെട്രോസ്റേഷനിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.

ഇന്തോ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ബ്രസല്‍സിലെത്തിയ മോദിക്ക് നൂറുകണക്കിനു ഇന്ത്യന്‍ വംശജരുള്‍പ്പടെ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. ബെല്‍ജിയം സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി യുഎസിലേയ്ക്ക് പോയി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​