• Logo

Allied Publications

Europe
സൌഹൃദ മല്‍സരം; ഇറ്റലിക്കുമേല്‍ ജര്‍മനിക്കു ചരിത്ര വിജയം
Share
മ്യൂണിക്ക്: 2014 ലെ ലോകകപ്പു ജേതാക്കളായ ജര്‍മനി യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ പോളണ്ടിനോടും അയര്‍ലന്‍ഡിനോടും തോറ്റതിന്റെ ക്ഷീണം മാറി. അന്താരാഷ്ട്ര സൌഹൃദ മത്സരത്തില്‍ ഇംഗ്ളണ്ടിനെതിരേ രണ്ടു ഗോളിനു മുന്നിട്ടു നിന്ന ശേഷം തോല്‍വി വഴങ്ങിയതിന്റെ നാണക്കേടു മാറി. ലോകകപ്പു നേട്ടത്തിനു ശേഷം ടീം പെരുമയ്ക്കൊത്ത പ്രകടനങ്ങള്‍ നടത്തുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് തത്കാലത്തേക്കെങ്കിലും അറുതിയായി. ജൂണില്‍ ആരംഭിക്കുന്ന യൂറോ കപ്പിനു മുമ്പു ആത്മവിശ്വാസവുമായി.

അതെ, ഇറ്റലിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്ത ജര്‍മനിക്ക് നേട്ടങ്ങള്‍ ഏറെയാണ്. ചരിത്ര വിജയം എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കാം. കാരണം, 21 വര്‍ഷത്തിനിടെ ആദ്യമായാണ് ജര്‍മനി ഇറ്റലിയെ പരാജയപ്പെടുത്തുന്നത്. അതിന്റെ സ്കോര്‍ ലൈന്‍ ഇത്ര ആധികാരികമായത് ജര്‍മന്‍ ആരാധകര്‍ക്കു പോലും അവിശ്വസനീയമായി തോന്നാം.

യൂറോ കപ്പു തുടങ്ങും മുമ്പ് ലഭ്യമായ അവസാന അന്താരാഷ്ട്ര സൌഹൃദ മത്സരമായിരുന്നു ജര്‍മനിക്കിത്. കഴിഞ്ഞ ദിവസം ഇംഗ്ളണ്ടിനോടു സ്വന്തം തട്ടകത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയമറിഞ്ഞ ജര്‍മനി, ഇറ്റലിക്കെതിരേ തിരിച്ചറിയാനാകാത്ത വിധം കെട്ടുറപ്പോടെ കളിച്ചപ്പോള്‍ ജയം ചരിത്രത്തില്‍ രേഖപ്പെടുത്തുന്നതായി.

ഇംഗ്ളിഷ് ടീമിനെതിരായ മത്സരത്തിന്റെ തനിയാവര്‍ത്തനം പോലെ ടോണി ക്രൂസിന്റെ ഇരുപത്തി മൂന്നാം മിനിറ്റിലെ ലോംഗ് റേഞ്ച് ഗോളിലാണ് ജര്‍മനി മുന്നിലെത്തിയത്. ഡിഫന്‍സില്‍ അന്‍റോണിയോ റൂഡിഗറും മുസ്തഫിയും മാറ്റ് ഹമ്മല്‍സും ഒത്തിനങ്ങിയപ്പോള്‍ ഇന്‍സാഗിക്കും സാസക്കും ബര്‍നാര്‍ഡ ചിക്കും ജര്‍മന്‍ പ്രധിരോധ കോട്ട ഭേദിക്കാന്‍ കഴിയാതായി.

ബയറനില്‍ സ്ഥിരം റിസര്‍വ് ആയ മാരിയോ ഗ്വറ്റ്സെയും യോനാസ് ഹെക്റ്റൊരും പെനാല്‍റ്റിയിലൂടെ മെസൂത് യോസീലും ഗോളുകള്‍ നേടിയപ്പോള്‍ ജര്‍മനിയുടെ ചരിത്ര വിജയം പൂര്‍ണമായി. ഇറ്റലിയുടെ ആശ്വാസ ഗോള്‍ എല്‍ ഷറാവിയുടെ വകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട