• Logo

Allied Publications

Europe
ബെല്‍ഫാസ്റില്‍ വിശുദ്ധ വാരാചരണം നടത്തി
Share
ലണ്ടന്‍: ബെല്‍ഫാസ്റിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധവാരത്തില്‍ പെസഹാവ്യാഴവും ദുഃഖവെള്ളിയും ഈസ്ററും സമുചിതമായി കൊണ്ടാടി.

പെസഹാവ്യാഴാഴ്ച വൈകുന്നേരം നാലിനു ബെല്‍ഫാസ്റ് സെന്റ് പോള്‍സ് ദേവാലയത്തില്‍ മോണ്‍. ആന്റണി പെരുമായന്‍ വിവിധ യൂണിറ്റുകളില്‍നിന്നും മാസ് സെന്ററില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ കാലുകള്‍ കഴുകി. തുടര്‍ന്നു പാരിഷ് ഹാളില്‍ ഒരുമിച്ചു കൂടി അപ്പം മുറിച്ചു പെസഹാ ആചരണം നടത്തി.

നമ്മുടെ കര്‍ത്താവിന്റെ പീഡാസഹനത്തെ അനുസ്മരിച്ചുകൊണ്ട് ഡൌണ്‍ പാത്രിക്കിലെ സോള്‍ മലയുടെ അടിവാരത്തില്‍ ഒരുമിച്ചു കൂടിയ ഭക്തജനങ്ങള്‍ കുരിശിന്റെ വഴിയിലൂടെ മല കയറി. തുടര്‍ന്നു പീഡാനുഭവ വായനയും വിശുദ്ധ കുരിശിന്റെ വന്ദനവും ദിവ്യകാരുണ്യ സ്വീകരണവും നടന്നു. ഫാ. പോള്‍ മോരെലിയുടെ ദുഃഖ വെള്ളി സന്ദേശം നല്‍കി. നോര്‍ത്തേന്‍ അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ നൂറുകണക്കിനു മലയാളികളുടെ പ്രാര്‍ഥനാ ജപം സോള്‍ മലയുടെ പരിസരങ്ങളെ ഭക്തിസാന്ദ്രമാക്കി. നോമ്പുകാല അരൂപിയില്‍ യേശുവിന്റെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ച് കുരിശിന്റെ വഴിയിലൂടെ നടക്കാന്‍ വന്നണഞ്ഞ ഏവര്‍ക്കും മോണ്‍. ആന്റണി പെരുമായന്‍ നന്ദി പറഞ്ഞു.

ബെല്‍ഫാസ്റ് സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ യുവജങ്ങളുടെ ക്രിയാത്മകതയുടെയും സഹകരണത്തിന്റെയും ദൃശൃാവിഷ്കാരമായി. ദേവാലയത്തിന്റെ പ്രധാന അള്‍ത്താരയില്‍ ഒരുക്കപ്പെട്ട യേശുവിന്റെ കല്ലറ മലയാളികളുടെയും ഐറിഷ് ജനതയുടെയും പ്രശംസക്ക് കാരണമായി. പള്ളി വികാരി ഫാ. ടോണി ഡെവ്ലിനും സീറോ മലബാര്‍ ചാപ്ളെയിന്‍ മോണ്‍. ആന്റണി പെരുമായനും യുവ സമൂഹത്തിന്റെ ആത്മീയ മുന്നേറ്റത്തിലെ നേതൃപാടവത്തെ ശ്ളാഘിച്ചു. ഉയിര്‍പ്പുതിരുക്കര്‍മങ്ങള്‍ക്കുശേഷം പള്ളിക്കും ചുറ്റും പ്രദക്ഷിണവും ദിവ്യബലിയും തുടര്‍ന്നു പാരിഷ് ഹാളില്‍ ഈസ്റര്‍ എഗ് വിതരണവും നടന്നു.

വലിയ ആഴ്ചയിലെ തിരുക്കര്‍മങ്ങള്‍ വിജയകരമാക്കാന്‍ യത്നിച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും ഫാ. പോള്‍ മോരെലിക്കും സീറോ മലബാര്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. ആന്റണി പെരുമായാന്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.