• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നു
Share
വിയന്ന: പോയ വര്‍ഷം ഓസ്ട്രിയന്‍ ജനത മത്സരിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതു സംബന്ധിച്ച കണക്കുകള്‍ ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഫെബ്രുവരി ഒന്നു വരെയുള്ള കണക്കുകള്‍ പ്രകാരം 2,69,172 വ്യക്തികള്‍ വാങ്ങിക്കൂട്ടിയ ആയുധങ്ങള്‍ 9,28,695 എണ്ണമാണ്. ഏകദേശം 20 ലക്ഷത്തോളം തോക്കുകള്‍ ഓസ്ട്രിയയിലെമ്പാടുമായി ഭവനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു. ലോവര്‍ ഓസ്ട്രിയയില്‍ മാത്രം 2,50,000 തോക്കുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. 2014 മായി തട്ടിച്ചു നോക്കുമ്പോള്‍ 91,142 ആയുധങ്ങള്‍ കുറവാണ്.

2015 ജൂലൈ മുതല്‍ ഫെബ്രുവരി വരെ 34338 ആയുധങ്ങള്‍ ഔദ്യോഗികമായി രജിസ്റര്‍ ചെയ്യപ്പെട്ടു. സുരക്ഷിതത്വത്തിനായി ലോവര്‍ ഓസ്ട്രിയക്കാര്‍ സംഭരിച്ചിരിക്കുന്നതാകട്ടെ 2,50,000 ആയുധങ്ങളും. കൂടാതെ കൊണ്ടുനടക്കാവുന്ന അപകട സൂചന (മൊബൈല്‍ അലാം) ഉപകരണങ്ങളുടെയും കുരുമുളക് സ്പ്രേകളുടെയും ഡിമാന്‍ഡ് മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു.

എ ക്ളാസ് ഉപകരണങ്ങളുടെ നിരക്ക് (അപകടകാരികളായ ഉപകരണങ്ങളും ഈ ഗണത്തില്‍ പെടും) ബുര്‍ഗന്‍ ലാന്‍ഡില്‍ 396 ഉം നീഥര്‍ ഓസ്ട്രിയയില്‍ 20105 ഉം ഓബര്‍ ഓസ്ട്രിയയില്‍ 1218 ഉം വിയന്നയില്‍ 1211 ഉം ആണ് രജിസ്റര്‍ ചെയ്തിട്ടുള്ളത്.

ബി ക്ളാസ് ഉപകരണങ്ങളായ തോക്കുകള്‍ റിവോള്‍വറുകള്‍ അര്‍ധ ഓട്ടോമാറ്റിക് ആയുധങ്ങള്‍ ബുര്‍ഗന്‍ ലാന്‍ഡില്‍ 21442 ഉം നീഥര്‍ ഓസ്ട്രിയയില്‍ 112288 ഉം ഓബര്‍ ഓസ്ട്രിയയില്‍ 66005 ഉം വിയന്നയില്‍ 53795 ഉം രജിസ്റര്‍ ചെയ്തു.

സി ക്ളാസ് ആയുധങ്ങള്‍ (ഗ്രനേഡുകള്‍ തുടങ്ങിയവ) ബുര്‍ഗന്‍ ലാന്‍ഡില്‍ 22945 ഉം നീഥര്‍ ഓസ്ട്രിയയില്‍ 128027 ഉം ഓബര്‍ ഓസ്ട്രിയയില്‍ 83861 ഉം വിയന്നയില്‍ 33749 ഉം രജിസ്റര്‍ ചെയ്തു. ഡി ക്ളാസ് ആയുധങ്ങള്‍ ബുര്‍ഗന്‍ ലാന്‍ഡില്‍ 2822 ഉം നീഥര്‍ ഓസ്ട്രിയയില്‍ 14252 ഉം ഓബര്‍ ഓസ്ട്രിയയില്‍ 11862 ഉം വിയന്നയില്‍ 4605 ഉം രജിസ്റര്‍ ചെയ്തവയില്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്