• Logo

Allied Publications

Europe
ബെല്‍ജിയത്തിലെ ഈസ്റര്‍ റാലി റദ്ദാക്കി
Share
ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈസ്റര്‍ ദിനത്തില്‍ നടത്താനിരുന്ന റാലി സുരക്ഷാകാരണങ്ങളെ തുടര്‍ന്നു റദ്ദാക്കി. ഞായറാഴ്ച രാവിലെ മുതല്‍ ബ്രസല്‍സിലുടനീളം 13 റെയ്ഡുകള്‍ നടത്തിയതായി അന്വേഷണസംഘം അറിയിച്ചു. ആക്രമണത്തില്‍ പങ്കുണ്െടന്നു സംശയിച്ച നാലു പേരെ പോലീസ് കസ്റഡിയിലെടുത്തു.

സാവെന്റം വിമാനത്താവളത്തിലെയും മോളെന്‍ബീക് മെട്രോ സ്റേഷനിലെയും ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 28 ആയി ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തേ 31 പേര്‍ മരിച്ചെന്നാണ് അറിയിച്ചിരുന്നത്. അതില്‍ 14 പേര്‍ കൊല്ലപ്പെട്ടത് വിമാനത്താവളത്തിലും 10 പേര്‍ മെട്രോ സ്റേഷനിലുമാണ്. മരിച്ചവരില്‍ 13 ബെല്‍ജിയം സ്വദേശികളും 11 പേര്‍ മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആക്രമണത്തില്‍ 19 രാജ്യങ്ങളില്‍നിന്നുള്ള 340 പേര്‍ക്ക് പരിക്കേറ്റു. 101 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 62 പേരുടെ നില അതീവഗുരുതരമാണ്. പകുതിയിലേറെപേര്‍ക്കും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അതേസമയം, മരണസംഖ്യ ഉയരാനിടയുണ്െടന്നും അധികൃതര്‍ വ്യക്തമാക്കി.

വ്യാഴാഴ്ച അറസ്റിലായത് ഫൈസല്‍ ഷെഫൂ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണം നടത്തിയ മൂന്നാമത്തെ ചാവേറാണിതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ മൂന്നാമത്തെ ചാവേര്‍ കറുത്തനിറത്തിലുള്ള തൊപ്പിയും ഇളം നിറത്തിലുള്ള ജാക്കറ്റും ധരിച്ചിരുന്നു. ആക്രമണത്തിനുശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. ടാക്സിയിലായിരുന്നു മൂന്നു ഭീകരരും വിമാനത്താവളത്തിലത്തിെയത്. ഇവരെ വിമാനത്താവളത്തിലത്തിെച്ച ടാക്സി ഡ്രൈവറാണ് ഫൈസലിനെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍നിന്നും മൂന്നാമത്തെ ചാവേറാണെന്ന നിഗമനത്തിലാണ് പോലീസ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.