• Logo

Allied Publications

Europe
കൊളോണിലെ പെസഹാ ആചരണം പാരമ്പര്യം പുതുക്കലായി
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം കേരളത്തിലെ സീറോ മലബാര്‍ പാരമ്പര്യക്രമത്തില്‍ പെസഹാ ആചരിച്ചു.

മാര്‍ച്ച് 24നു വൈകുന്നേരം ആറിനു പെസഹാ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ദിവ്യബലിയിലും പെസഹാ ശുശ്രൂഷയിലും കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാര്‍മികത്വം വഹിച്ചു സന്ദേശം നല്‍കി.

ജിം വടക്കിനേത്ത്, ജെന്‍സ് കുമ്പിളുവേലില്‍, ഡാനി ചാലായില്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു. ജോസ് കവലേച്ചിറ, ഫിലോ തടത്തില്‍ എന്നിവര്‍ ലേഖനം വായനയില്‍ പങ്കാളികളായി.

സാബു കോയിക്കേരില്‍, സജീവ്, സുനല്‍ ചേന്നങ്കര, ഹെസോ തോമസ് മൂര്‍, നോബിള്‍ കോയിക്കേരില്‍, ജോയല്‍ കുമ്പിളുവേലില്‍, ടോമി തടത്തില്‍, ബേബിച്ചന്‍ കരിമ്പില്‍, കുര്യന്‍ മണ്ണനാല്‍, ജോസുകുട്ടി കളത്തിപ്പറമ്പില്‍, ഗ്രിഗറി മേടയില്‍, ജോണി അരീക്കാട്ട് എന്നീ പന്ത്രണ്ട് പേരുടെ പാദങ്ങള്‍ ഇഗ്നേഷ്യസച്ചന്‍ കഴുകി ചുംബിച്ചുകൊണ്ട് ഈശോ തന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പാദക്ഷാളനം നടത്തി ചുംബിച്ചു മാതൃക കാട്ടിയതിന്റെ ഓര്‍മ പുതുക്കി.

ദിവ്യബലിക്കുശേഷം ജോയി കാടന്‍കാവില്‍ പാനവായന നടത്തി. തുടര്‍ന്നു ഫാ. ഇഗ്നേഷ്യസ് ചാലിശേരി പെസഹാ ശുശ്രൂഷയില്‍ അപ്പം മുറിച്ച് ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് നല്‍കി. ജോസ് പുതുശേരി കുടുംബമാണ് പാല്‍ തയാറാക്കിയത്. അഗാപ്പെയ്ക്കു ശേഷം തിരുമണിക്കൂര്‍ ആരാധനയും നടന്നു. കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.

കോഓര്‍ഡിനേഷന്‍ കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ ആന്റണി സഖറിയ, ഷീബ കല്ലറയ്ക്കല്‍, സാബു കോയിക്കേരില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോസ് കമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.