തിരുവനന്തപുരം: ഒഐസിസി ഗ്ളോബല്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പത്മശ്രീ സികെ.മേനോന് (ഖത്തര്‍) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഗ്ളോബല്‍ കമ്മറ്റിയില്‍, 32 അംഗ ഭാരവാഹികളെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനാണ് പ്രഖാപിച്ചത്.
കെ.എം. ഷെരീഫ്കുഞ്ഞ് (ജനറല്‍ സെക്രട്ടറി, സൌദി), ജിന്സണ് ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ (ജര്‍മനി), രാജു കല്ലുമ്പുറം (ബഹറിന്‍), ജോപ്പച്ചന്‍ തെക്കേക്കൂട്ട് (ഖത്തര്‍), മഹാദേവന് മല്ലിശേരി (ഷാര്‍ജ), റഷീദ് കോളത്തറ (സൌദി), അഡ്വ. ഹാഷിക് ടി.കെ. (ദുബായി), എം.എ. ഹിലാല്‍(കുവൈത്ത്), സൈദാലി വി.കെ. (ബഹറിന്‍), ചന്ദ്രന് കല്ലട (സൌദി), സമീര്‍ ഇല്ലത്ത്(ഖത്തര്‍), ഷാജി കുന്നിക്കോട് (സൌദി), ടി.എച്ച്. താഹിര്‍ (അബുദാബി), കെ.സി. ഫിലിപ്പ് (ബഹറിന്‍), റസാഖ് പൂക്കോട്ടുംപാടം(സൌദി), സന്തോഷ് കാപ്പില്‍ (ബഹറിന്‍), ടി.എ. നാസര്‍ (അബുദാബി), ബഷീര്‍ അമ്പലായി(ബഹറിന്‍), സെന്‍ വി. നാഥ്(സൌദി), അഷറഫ് മൂവാറ്റുപുഴ (സൌദി) എന്നിവരാണ് പുതിയ ഗ്ളോബല്‍ സെക്രട്ടറിമാര്‍.
എം.ജി. പുഷ്പകരന്‍(ദുബായി), അഡ്വ.വൈ.എ റഹിം(ഷാര്‍ജ), അഹമ്മദ് പുള്ളിക്കല്‍(സൌദി), ബേബി തങ്കച്ചന്(സൌദി), ഡേ. മനോജ് പുഷ്ക്കര്‍(അബുദാബി),ഡോ.കെ.സി ചെറിയാന്(സൌദി), സി.എ. അബ്ദുല്‍ ഹമീദ്(സൌദി), തോമസ് മാമ്മന്‍ കണ്ണങ്കര എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.
ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ശങ്കരപ്പിള്ളയും (ഒമാന്‍), ഗ്ളോബല്‍ കമ്മിറ്റി വക്താവായി മന്‍സൂര്‍ പള്ളൂരും (സൌദി) ഖജാന്‍ജിയായി മജീദ് ചിങ്ങോലിയും(സൌദി) തെരഞ്ഞെടുക്കപ്പെട്ടു.
ഒഐസിസിയുടെ നിലവിലെ ഭരണഘടനയില്‍ മാറ്റം വരുത്തി ജൂണ്‍ 30നു മുമ്പായി അംഗീകാരം നല്‍കും. ഇതിനായി കെപിസിസിയുടെയും ഗ്ളോബല്‍ ഭാരവാഹികളും ഉള്‍പ്പെടുന്ന ഒമ്പതംഗ ടീമിനെ ചുമതലപ്പെടുത്തി. 2017 ജനുവരി ഒന്നു മുതല്‍ പുതിയ അംഗത്വ വിതരണം തുടങ്ങും. ഇതിനായി ഓണ്‍ലൈന്‍ ക്രമീകരണങ്ങളും ഉണ്ടാകും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ഊര്‍ജിതമാക്കും.
പുതിയ ഗ്ളോബല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിന്സണ് ഫ്രാന്‍സിസ് കല്ലുമാടിക്കല്‍ നിലവില്‍ ഒഐസിസി യൂറോപ്പ് കോഓര്‍ഡിനേറ്ററായി(2010 മുതല്‍) പ്രവര്‍ത്തിച്ചു വരികയായിരുന്നു. 1998 മുതല്‍ കെഎസ് യുവിലൂടെ രാഷ്ട്രീയ രംഗത്തേയ്ക്കു വന്നു. 1999 ല്‍ കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ കെഎസ്യുവിന്റെ യൂണിറ്റ് സെക്രട്ടറിയായി. 2000 ല്‍ കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ ബിടെക് യൂണിയന് ചെയര്‍മാനായി. പഠനത്തിനുശേഷം രണ്ടുവര്‍ഷം തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഐടി കണ്‍സല്‍ട്ടന്റായി ജോലിചെയ്തു. തുടര്‍ന്നു ജര്‍മനിയിലെത്തി ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ജിന്സണ് 2005 മുതല്‍ 2010 വരെ വീക്ഷണം ദിനപത്രത്തിന്റെ സ്പെഷല്‍ കറസ്പോണ്ടന്റ് ആയിരുന്നു. യൂറോപ്പില്‍ ഒഐസിസിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തനത്തിന്റെ അംഗീകാരമാണ് ജിന്സനു ലഭിച്ച പുതിയ സ്ഥാനം. ഒഐസിസിയില്‍ യൂറോപ്പിലെ ഒഐസിസി പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷവും ഇതോടെ സഫലമായി.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|