• Logo

Allied Publications

Europe
രാഷ്ട്ര നേതാക്കളെക്കാള്‍ ജനപ്രീതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്
Share
വത്തിക്കാന്‍സിറ്റി: ലോകത്തെ ഏത് രാഷ്ട്രീയ നേതാക്കളെക്കാളും ജനപ്രീതി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കാണെന്ന് അഭിപ്രായ വോട്ടെടുപ്പു ഫലം. റോമന്‍ കത്തോലിക്കര്‍ക്കും ജൂതന്‍മാര്‍ക്കുമാണ് അദ്ദേഹത്തോട് കൂടുതല്‍ പ്രിയമെന്നും വിന്‍/ഗാലപ്പ് ഇന്റര്‍നാഷണല്‍ നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു.

പ്രൊട്ടസ്റന്റ് വിഭാഗക്കാരില്‍ പകുതിയിലേറെയും നിരീശ്വരവാദികളില്‍ ബഹുഭൂരിപക്ഷവും അഗ്നോസ്റ്റിക്കുകളില്‍ (ദൈവം ഉണ്ടെന്നോ ഇല്ലെന്നോ വിശ്വസിക്കാത്തവര്‍) ഭൂരിപക്ഷവും മാര്‍പാപ്പയോട് അനുകൂല സമീപനം സ്വീകരിക്കുന്നു.

64 രാജ്യങ്ങളിലായി ആയിരം പേര്‍ക്കിടയിലായിരുന്നു സര്‍വേ. മാര്‍പാപ്പയായി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമന്‍ കത്തോലിക്കാ വിഭാഗത്തിനു പുറത്തും വലിയ തോതില്‍ ജനപ്രീതി ആര്‍ജിച്ചിരിക്കുന്നു എന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.

റോമന്‍ കത്തോലിക്കരില്‍ 85 ശതമാനം പേരാണ് അദ്ദേഹത്തെ അംഗീകരിക്കുന്നതായി പറഞ്ഞത്. ജൂതരില്‍ ഇത് 65 ശതമാനം. സര്‍വേ നടത്തിയ 64 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി അദ്ദേഹത്തിനുള്ളതായി വ്യക്തമായത് പോര്‍ച്ചുഗലില്‍, 94 ശതമാനം. ഫിലിപ്പീന്‍സില്‍ 93 ശതമാനം പേരും മാര്‍പാപ്പയെ അംഗീകരിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.