• Logo

Allied Publications

Europe
മാര്‍പാപ്പ വിവിധ മതസ്ഥരായ അഭയാര്‍ഥികളുടെ കാലുകഴുകി
Share
വത്തിക്കാന്‍സിറ്റി: സ്ത്രീകളെ കാലുകഴുകല്‍ ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തി വിപ്ളവം സൃഷ്ടിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ ഈ വര്‍ഷം ഒരുപടി കൂടി മുന്നോട്ടു പോയി. ഇക്കുറി പെസഹാ ദിനത്തില്‍ മാര്‍പാപ്പ നേതൃത്വം നല്‍കിയ കാലുകഴുകള്‍ ശുശ്രൂഷയില്‍ മുസ്ലിം അഭയാര്‍ഥികളും ഉള്‍പ്പെട്ടു.

നമ്മളെല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണ് എന്ന ആഹ്വാനത്തോടെയായിരുന്നു മാര്‍പാപ്പയുടെ നടപടി. മാലി, എരിത്രിയ, സിറിയ, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരെയാണ് ശുശ്രൂഷയില്‍ ഉള്‍പ്പെടുത്തിയത്. ഹിന്ദുക്കളും കൂട്ടത്തിലുണ്ടായിരുന്നു.

റോമിനു പുറത്ത് അഭയാര്‍ഥി ക്യാമ്പില്‍ തന്നെയാണ് ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ബ്രസല്‍സ് ആക്രമണത്തിനു പിന്നാലെ യൂറോപ്പില്‍ അഭയാര്‍ഥി വിരുദ്ധ വികാരം ശക്തി പ്രാപിച്ചിരിക്കുന്നതിനിടെയാണ് മാര്‍പാപ്പയുടെ പ്രവൃത്തി.

മുസ്ലിംകളും ഹിന്ദുക്കളും കത്തോലിക്കരും പ്രൊട്ടസ്റന്റുകളും എല്ലാവരും സഹോദരീ സഹോദരന്‍മാരാണ്, ഒരേ ദൈവത്തിന്റെ മക്കളാണ്, നമ്മള്‍ സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നു മാര്‍പാപ്പ വ്യക്തമാക്കി.

മാര്‍പാപ്പ കാലുകഴുകുന്ന സമയത്ത് പല അഭയാര്‍ഥികളുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. 2013 ല്‍, മാര്‍പാപ്പയായതിനു പിന്നാലെ ഫ്രാന്‍സിസ് പാപ്പാ മുസ്ലിംകളുടെ കാല്‍ കഴുകിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.