• Logo

Allied Publications

Europe
'കിന്റര്‍ ഫോര്‍ കിന്റര്‍' ചാരിറ്റി ഷോ അവിസ്മരണീയമായി
Share
സൂറിച്ച്: സാമൂഹ്യസേവനപാതയില്‍ കൂടുതല്‍ പ്രകാശം പരത്തികൊണ്ട് സ്വിറ്റ്സര്‍ലന്‍ഡിലെ കുട്ടികള്‍ ചാരിറ്റി ഷോ സംഘടിപ്പിച്ചു.

മാര്‍ച്ച് 19നു സൂറിച്ച് ഹോര്‍ഗന്‍ ഹാളിലാണ് ചാരിറ്റി ഇവന്റ് കുട്ടികള്‍ സംഘടിപ്പിച്ചത്. മലയാളി കുട്ടികളോടൊപ്പം സ്വിറ്റ്സര്‍ലന്‍ഡിലെ കുട്ടികളും ചാരിറ്റി ഷോയില്‍ പങ്കെടുത്തു.

കാരുണ്യം കൈമുതലായുള്ള യുവതലമുറയിലെ കുരുന്നുകള്‍ ഇന്ത്യയിലെ നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി കൈകോര്‍ത്തപ്പോള്‍ സംഘാടകര്‍ പ്രതീക്ഷിച്ചതില്‍ കൂടുതല്‍ ആളുകള്‍ ഒത്തുകൂടി. ഇന്ത്യന്‍ കുട്ടികളുടെ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായ സ്വിസ് ജനതയുടെ സഹകരണവും 'കിന്റര്‍ ഫോര്‍ കിന്റര്‍' നു ലഭിച്ചു.

കേളി പ്രസിഡന്റ് ഏബ്രാഹം ചേന്നംപറമ്പില്‍, കണ്‍വീനര്‍ സോബി പറയംപിള്ളില്‍, യൂത്ത് കണ്‍വീനര്‍ സില്‍വിയ പറങ്കിമാലില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇസബെല്‍ ചെര്‍പ്പണത്ത്, ആഷ്ലി പാലാത്ര കടവില്‍ എന്നിവര്‍ പരിപാടി മോഡറേറ്റു ചെയ്തു.

രാജഗിരി ഔട്ട് റീച്ചുമായി സഹകരിച്ച് 'കിന്റര്‍ ഫോര്‍ കിന്റര്‍' പദ്ധതിയിലൂടെ ഇതുവരെ മൂവായിരത്തോളം കുട്ടികള്‍ക്ക് പഠനത്തില്‍ സഹായം നല്‍കുക ഉണ്ടായി. സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയും സ്കോളര്‍ഷിപ്പും മൈക്രോ ക്രെഡിറ്റ് പ്രഫഷണല്‍ വിദ്യാഭ്യാസ സഹായ പദ്ധതിയും കൂടാതെ വിഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠനത്തിലും കഴിഞ്ഞ പത്തു വര്‍ഷമായി 'കിന്റര്‍ ഫോര്‍ കിന്റര്‍' സഹായം നല്‍കി വരുന്നു.

നിഷ ഐക്കരേട്ട്, സോണിയ മണികുറ്റിയില്‍, അങ്കിത് പുളിക്കല്‍, അഞ്ജു മാളിയേക്കല്‍, വീണ മാണികുളം, ജയ്ന്‍ ഓവേലില്‍, ക്രിസ്റി പുത്തന്‍കളം, പ്രിയന്‍ കാട്ടുപാലം, വിനീത് കൊട്ടാരത്തില്‍, അഞ്ജു പുളിക്കല്‍, ഇസബെല്‍ താമരശേരി, ആഷ്ലി പാലാത്ര കടവില്‍, ഇസബെല്‍ ചേര്‍പ്പനത്ത്, ഷെറിന്‍ പറങ്കിമാലില്‍, എഡ്വിന്‍ പറയംപിള്ളില്‍, ആതിര മ്ളാവില്‍ തുടങ്ങിയവര്‍ ചാരിറ്റി ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. പതിനെട്ടോളം വരുന്ന ആണ്‍ കുട്ടികളുടെ ടീം ബാങ്കറ്റ് സര്‍വീസ് നടത്തി. വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ ബോളി വുഡ് ഗ്രൂപ്പ് ഡാന്‍സുകള്‍ അണിയിച്ചൊരുക്കി. ഇന്റഗ്രേഷന്റെ അടയാളമായി സ്വിസ് സമൂഹത്തില്‍ നിന്നും പ്രഫഷണല്‍ ഡാന്‍സ് ഗ്രൂപ്പുകളായ ഹിപ് ഹോപ് ഡാന്‍സും ടാന്‍ഗോ ഡാന്‍സും അരങ്ങേറി. ഫില്‍ എഴുകാട്ടില്‍ വീഡിയോ ഗ്രഫിയും സന്ദീപ് തെങ്ങില്‍ ഫോട്ടോഗ്രാഫിയും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​