• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ വിവാഹങ്ങളുടേയും നവജാതശിശുക്കളു ടെയും എണ്ണത്തില്‍ റിക്കാര്‍ഡ്
Share
വിയന്ന: ഓസ്ട്രിയയില്‍ പോയവര്‍ഷം വിവാഹങ്ങളുടേയും നവജാത ശിശുക്കളുടെയും എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനവ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2015 ല്‍ ഓസ്ട്രിയയില്‍ ഉണ്ടായ നവജാത ശിശുക്കളില്‍ നാലിലൊന്നും വിയന്നയിലാണ്. കഴിഞ്ഞ വര്‍ഷം വിയന്നയില്‍ മാത്രം 19,842 നവജാത ശിശുക്കള്‍ ഉണ്ടായി.

പോയ വര്‍ഷം 16,243 പേരാണ് വിയന്നയില്‍ മരിച്ചത്. മരണ നിരക്കിനേക്കാള്‍ ഉയര്‍ന്നതായിരുന്നു ജനനനിരക്ക്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് റിക്കാര്‍ഡാണിത്. വിയന്നയിലെ ജനസംഖ്യയില്‍ 3599 പേരുടെ വര്‍ധനവ് പോയ വര്‍ഷം ഉണ്ടായി. നീഥര്‍ ഓസ്ട്രിയ, കേറന്റന്‍, ബുര്‍ഗന്‍ലാന്‍ഡ്, സ്റയര്‍ മാര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം കുറവുണ്ടായി. രാജ്യത്ത് മരണ നിരക്കിനേക്കാള്‍ കൂടുതല്‍ ജനനനിരക്കുണ്ടായി, അതായത് 1400 കുട്ടികള്‍ രാജ്യത്ത് കൂടുതലുണ്ടായി.

വിവാഹത്തിന്റെ കാര്യത്തിലും വിയന്നയില്‍ സര്‍വകാല റിക്കാര്‍ഡുണ്ടായി. പതിനായിരം വിവാഹങ്ങള്‍ പോയ വര്‍ഷം രജിസ്റര്‍ ചെയ്യപ്പെട്ടു. 9343 പേരാണ് വിയന്നയില്‍ വിവാഹിതരായത്. ആദ്യമായി 814 വിവാഹങ്ങള്‍ (വിയന്നക്കാരുടെ) രാജ്യത്തിനു വെളിയില്‍ (വിദേശത്ത്) രജിസ്റര്‍ ചെയ്യപ്പെട്ടു. എന്നാല്‍ 2014 ല്‍ വിദേശത്ത് രജിസ്റര്‍ ചെയ്യപ്പെട്ട കല്യാണങ്ങള്‍ വെറും 460 എണ്ണം മാത്രമായിരുന്നു. സ്വവര്‍ഗ ജോഡികളുടെ എണ്ണത്തിലും റിക്കാര്‍ഡ് ഉണ്ടായി. 166 പേര്‍ അധികം ഇണകളെ കണ്െടത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.