• Logo

Allied Publications

Europe
ബ്രിട്ടന് ഐഎസ് മുന്നറിയിപ്പ്; യൂറോപ്പിലെങ്ങും ജാഗ്രത
Share
ലണ്ടന്‍: ഫ്രാന്‍സിനും ബെല്‍ജിയത്തിനും പിന്നാലെ യുകെയിലും ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് സ്റേറ്റ് ഭീകരരുടെ ഭീഷണി. ഇതുവരെ കണ്ടതിനേക്കാള്‍ രൂക്ഷമായിരിക്കും യുകെയിലെ ആക്രമണമെന്നും ഭീകരരുടെ മുന്നറിയിപ്പ്.

ഇതോടെ യുകെയിലെങ്ങും പോലീസ് കാവല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. തിരക്കേറിയ പ്രദേശങ്ങളില്‍ പ്രത്യേകം പരിശോധനകള്‍ തുടരുന്നു. ബ്രസല്‍സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഭീഷണി ഗൌരവമായി തന്നെയാണ് ബ്രിട്ടന്‍ കാണുന്നത്.

ബെല്‍ജിയത്തില്‍ ഇനിയും ആക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആണവോര്‍ജ നിലയങ്ങളില്‍ അടക്കം സുരക്ഷ ശക്തിപ്പെടുത്തി. രണ്ട് നിലയങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജീവനക്കാരെല്ലാം പ്ളാന്റ് വിട്ടു കഴിഞ്ഞതായി ഇതു പ്രവര്‍ത്തിപ്പിക്കുന്ന ഫ്രഞ്ച് കമ്പനി അറിയിച്ചു.

ബ്രസല്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനു പൊതുവായൊരു പ്രതിരോധ സേന രൂപീകരിക്കണമെന്ന ആവശ്യം ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റോസി ആവര്‍ത്തിച്ചു. ബെല്‍ജിയത്തില്‍ നടത്തിയ ആക്രമണമായല്ല, യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനത്തു നടത്തിയ ആക്രമണമായാണ് ബ്രസല്‍സ് ആക്രമണത്തെ കാണുന്നതെന്നും റോസി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.