• Logo

Allied Publications

Europe
ദുരന്തത്തില്‍ ബെല്‍ജിയന്‍ ജനത ഒറ്റക്കെട്ട്; യൂറോപ്പും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
Share
ബ്രസല്‍സ്: തീര്‍ത്തും അപ്രതീക്ഷിതം എന്നു പറയാനാവില്ലെങ്കിലും ബ്രസല്‍സിലുണ്്ടായ ചാവേര്‍ ആക്രമണം ബെല്‍ജിയത്തെ മാത്രമല്ല, യൂറോപ്പിനെയാകെ ഞെട്ടിച്ചു കളഞ്ഞു. പ്രതിസന്ധിയില്‍ ബെല്‍ജിയന്‍ ജനത ഒറ്റക്കെട്ടായി നില്‍ക്കുന്നതും യൂറോപ്പ് ആകമാനം അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതുമാണ് ഇപ്പോള്‍ ഭൂഖണ്ഡത്തില്‍നിന്നുള്ള കാഴ്ച.

ബെല്‍ജിയത്തില്‍ രാത്രി തന്നെ ജനങ്ങള്‍ മെഴുകുതിരി കത്തിച്ച് മൌനജാഥകള്‍ നടത്തുകയും ആക്രമണത്തില്‍ മരിച്ചവരുടെ സ്മരണയ്ക്കായി പൂക്കള്‍ അര്‍പ്പിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രധാന ചരിത്ര സ്മാരകങ്ങള്‍ക്കടുത്തായി മെഴുകുതിരികള്‍ കത്തിക്കുകയും ബെല്‍യന്‍ ത്രിവര്‍ണ പതാകയുടെ രൂപത്തില്‍ വൈദ്യുതി ദീപങ്ങള്‍ തെളിക്കുകയും ചെയ്തു.

കറുപ്പും മഞ്ഞയും ചുവപ്പും കലര്‍ന്ന ബെല്‍ജിയന്‍ പതാകയുടെ നിറങ്ങളാണ് യൂറോപ്പിലെ വലിയ കെട്ടിടങ്ങളെല്ലാം കഴിഞ്ഞ രാത്രി അണിഞ്ഞത്. പാരീസിലെ ഈഫല്‍ ടവറും ബെര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റും റോമി ട്രേവി ജലധാരയുമെല്ലാം ഇതേ വഴി പിന്തുടര്‍ന്നു.

ബ്രസല്‍സ് കൊട്ടാരത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു നടത്തിയ ജാഥയില്‍ ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മൈക്കല്‍ നേരിട്ടു പങ്കെടുത്തു.

ഐക്യത്തിലാണ് യൂറോപ്പിന്റെ കരുത്തെന്ന്, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നല്‍കിയ സന്ദേശത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ഓര്‍മിപ്പിച്ചു. ഭീകരതയുടെ ഭീഷണി നേരിടാന്‍ മനുഷ്യസാധ്യമായ എല്ലാം ചെയ്യുമെന്നും അവര്‍ ബെര്‍ലിനില്‍ പ്രഖ്യാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ