• Logo

Allied Publications

Europe
ബ്രസല്‍സ് സ്ഫോടനം: യൂറോപ്പിലെ സാധാരണ ജീവിതം സ്തംഭിച്ചു
Share
ബ്രസല്‍സ്: ബല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ 35 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം യൂറോപ്പിനെ ഞെട്ടിച്ചു. പാരിസ് ഭീകരാക്രമണക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന സലാഹ അബ്ദുസലാമിനെ അറസ്റുചെയ്ത് നാലു ദിവസത്തിനുശേഷമാണ് സ്ഫോടനങ്ങളുണ്ടായത്.

ആക്രമണം കണക്കിലെടുത്ത് എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചു. സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തില്‍ ബ്രസല്‍സിലേക്കുള്ള വിമാനസര്‍വീസുകള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തിവച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ ആസ്ഥാനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ബെല്‍ജിയത്തിലെ വിമാനത്തങ്ങളവും മെട്രോ റെയില്‍വേ സ്റേഷനുകളുമെല്ലാം അടച്ചിട്ടതുകാരണം യൂറോപ്പിലെ യാത്ര പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. റെയില്‍, ബസ് യാത്രകള്‍ ഭാഗികമായി ഇന്നു പുനരാരംഭിച്ചു.

ബ്രസല്‍സിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലായിരുന്നു ഒരു സ്ഫോടനം. ബുധനാഴ്ച നടത്തേണ്ടിയിരുന്ന നൂറുകണക്കിനു വിമാനസര്‍വീസുകളും റെയില്‍ സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്. സ്ഫോടനങ്ങളുണ്ടായ ഉടന്‍ ജനങ്ങളോട് യാത്ര ചെയ്യരുതെന്ന് അധികാരികള്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്നു വിദ്യാലയങ്ങള്‍, കോളജുകള്‍, കമ്പനികള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍നിന്നെല്ലാം മണിക്കൂറുകള്‍ക്കുശേഷമാണ് ജനങ്ങള്‍ക്ക് പിരിഞ്ഞുപോകാനായത്. പ്രതിസന്ധിഘട്ടത്തില്‍ ബെല്‍ജിയത്തിന് പിന്തുണയുമായി എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തെത്തി. ബ്രസല്‍സിലെ ആക്രമണം യൂറോപ്പിനെതിരെയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനിലെ കെട്ടിടങ്ങളില്‍ പതാക ഇന്നലെ മുതല്‍ പകുതി താഴ്ത്തിക്കെട്ടി. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് ബ്രസല്‍സ്. യൂറോപ്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക് സ്ഫോടനങ്ങളെ അപലപിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും കിരാതവും ബുദ്ധിഹീനവുമായ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. മുന്‍കരുതലെന്നോണം ഫ്രാന്‍സും ജര്‍മനിയുമടക്കം മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളില്ലൊം സുരക്ഷ ശക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികളും ടൂറിസ്റ്ബിസിനസ് യാത്രക്കാരും പുതിയ കര്‍ശന നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും ജര്‍മന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.