• Logo

Allied Publications

Europe
കൊളോണിലെ ഇന്ത്യന്‍ സമൂഹം ഓശാന തിരുനാള്‍ ആഘോഷിച്ചു
Share
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹം യേശുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മകള്‍ പുതുക്കി ഭക്തിനിര്‍ഭരമായി ഓശാനത്തിരുനാള്‍ ആഘോഷിച്ചു.

മാര്‍ച്ച് 20നു (ഞായര്‍) വൈകുന്നേരം അഞ്ചിനു മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളില്‍ നടന്ന ഓശാനയുടെ ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ചു. പ്രത്യേകം തയാറാക്കിയ പീഠത്തില്‍ കേരളത്തില്‍നിന്ന് എത്തിച്ച കുരുത്തോല വെഞ്ചരിച്ച് കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷസ് ചാലിശേരി സിഎംഐ വിശ്വാസികള്‍ക്കു നല്‍കി. തുടര്‍ന്നു പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. ദിവ്യബലിയില്‍ ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ.തോമസ് കൊച്ചുകരോട്ട് സഹകാര്‍മികനായി പങ്കെടുത്ത് സന്ദേശം നല്‍കി. ജിം വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, ഡാനി ചാലയില്‍, വര്‍ഗീസ് ശ്രാമ്പിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളായി. യൂത്ത് കൊയറിന്റെ ഗാനാലാപനം ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

വലിയ ആഴ്ചയ്ക്കു മുന്നോടിയായി ഫെബ്രുവരി പകുതി മുതല്‍ വാരാന്ത്യങ്ങളിലായി കമ്യൂണിറ്റിയിലെ ഒന്‍പത് കുടുംബക്കൂട്ടായ്മകളെ (ഡൂയീസ്ബുര്‍ഗ്, മൊന്‍ഗ്ളാഡ്ബാഹ്, ഡ്യൂസല്‍ഡോര്‍ഫ്, സെന്റ് അഗസ്റിന്‍, കൊളോണ്‍) ബന്ധിപ്പിച്ചു നടന്ന ധ്യാനങ്ങളില്‍ കുളത്തുവയല്‍ എന്‍ആര്‍സി ടീമിലെ ഫാ.തോമസ് കൊച്ചുകരോട്ട്, സിസ്റര്‍ ടെസിന്‍ എംഎസ്എംഐ, സി.ജോമരി എംസ്എംഐ എന്നിവര്‍ ധ്യാനചിന്തകള്‍ നല്‍കിയിരുന്നു. തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ഫാ.ഇഗ്നേഷ്യസ് ചാലിശേരി, ഡേവീസ് വടക്കുംചേരി, ഫാ. തോമസ്, സിസ്റര്‍ ടെസി എന്നിവര്‍ നന്ദി പറഞ്ഞു.

ഓശാനയുടെ ശുശ്രൂഷകള്‍ക്കു ഡേവീസ് വടക്കുംചേരി, സെക്രട്ടറി മേഴ്സി തടത്തില്‍ കമ്മറ്റിയംഗങ്ങളായ ആന്റണി സഖറിയ, എല്‍സി വേലൂക്കാരന്‍, സാബു കോയിക്കേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദിവ്യബലിക്കുശേഷം ഓശാനയുടെ സ്മൃതികളുണര്‍ത്തുന്ന കേരള ക്രൈസ്തവ പാരമ്പര്യ പ്രതീകമായ കൊഴുക്കട്ട എന്ന വിശേഷഭോജ്യവും കാപ്പിക്കൊപ്പം ഒരുക്കിയിരുന്നു.

1962 ല്‍ ഫാ. സി.ജെ വര്‍ക്കി സ്ഥാപിച്ച മിഷനറി സിസ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭ 1972 ലാണ് ജര്‍മനിയിലെ സോളിങനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കൂട്ടായ്മയിലും വളര്‍ച്ചയിലും എംഎസ്എംഐ സിസ്റേഴ്സ് ശ്രദ്ധേയമായ പങ്കു വഹിക്കുന്നു എന്നതും പ്രശംസനീയമാണ്. എംഎസ്എംഐ സഭയുടെ നേതൃത്വത്തിലാണ് കുളത്തുവയലില്‍ എന്‍ആര്‍സി (നിര്‍മല റിട്രീറ്റ് സെന്റര്‍) പ്രവര്‍ത്തിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട