• Logo

Allied Publications

Europe
ജര്‍മനിയില്‍ ജൂലൈയില്‍ മുതല്‍ പെന്‍ഷന്‍ വര്‍ധന
Share
ബെര്‍ലിന്‍: ജര്‍മനിയില്‍ വളരെ വര്‍ഷങ്ങളായി ജീവിത നിലവാര സൂചികക്ക് അനുസരണമായി വര്‍ധിപ്പിക്കാതിരുന്ന പെന്‍ഷന്‍ ഈ വരുന്ന ജൂലൈ ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് 20.05 മില്യണ്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കാണ് ഈ വര്‍ധന ലഭിക്കുന്നത്. പെന്‍ഷന്‍ തുകയുടെ വ്യത്യാസം അനുസരിച്ച് പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് 4.25 ശതമാനവും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് 5.25 ശതമാനമാണു വര്‍ധന. ഈ വര്‍ധനയില്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ആയിരം യൂറോ മാസ പെന്‍ഷന്‍ തുക 42.50 യൂറോയും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 59.50 യൂറോയും ആയി വര്‍ധിക്കും.

പുതിയ പെന്‍ഷന്‍ വര്‍ധനയോടെ നികുതി നല്‍കാനുള്ള വാര്‍ഷിക വരുമാനം 8472 യൂറോ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ 180 യൂറോ വര്‍ധിപ്പിച്ച് 8652 ആക്കി. ദമ്പതികള്‍ക്ക് നികുതി നല്‍കാനുള്ള വാര്‍ഷിക വരുമാനം 17.304 യൂറോയും. വര്‍ഷത്തില്‍ അസാധാരണ ചെലവുകള്‍ക്ക് പരമാവധി നികുതി ഇളവ് 2016ല്‍ 22.767 യൂറോ ആണ്. ഈ വര്‍ഷം 2015 ല്‍ അസാധാരണ ചെലവുകള്‍ക്ക് പരമാവധി നികുതി ഇളവ് 22.172 മാത്രമാണ്.

ജര്‍മനിയിലെ ആദ്യകാല പ്രവാസികളില്‍ 90 ശതമാനത്തിലേറെ പെന്‍ഷന്‍ ആസ്വദിക്കുന്ന ഈ സമയത്ത് പെന്‍ഷന്‍ വര്‍ധനവ് വളരെയേറെ ആശ്വാസപ്രദമാണ്.

അതുപോല ജര്‍മനിയില്‍ പെന്‍ഷനായശേഷം വീട്ടില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ജോലി ചെയ്യുന്ന മുറിയുടെ ചെലവ് നികുതി ഇളവായി ലഭിക്കും. എന്നാല്‍ ഈ പാര്‍ട്ട് ടൈം ജോലിയില്‍ നിന്നും വരുമാനം ഉണ്ടായിരിക്കണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.