• Logo

Allied Publications

Europe
മാഞ്ചസ്ററിലെ ഓശാന തിരുക്കര്‍മങ്ങള്‍ ഭക്തിസാന്ദ്രമായി
Share
മാഞ്ചസ്റര്‍: യേശുദേവന്റെ ജറുസലേം പട്ടണ പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി മാഞ്ചസ്ററില്‍ നടന്ന ഓശാന തിരുക്കര്‍മങ്ങള്‍ ഭക്തിസാന്ദ്രമായി.

ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന തിരുക്കര്‍മങ്ങളില്‍ മാഞ്ചസ്ററിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നൂറുകണക്കിനു വിശ്വാസികള്‍ പ്രദക്ഷിണത്തിലും തിരുക്കര്‍മങ്ങളിലും പങ്കെടുത്തു.

വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലെ മാതാവിന്റെ ഗ്രോട്ടോയിലാണ് ആദ്യഘട്ട തിരുക്കര്‍മങ്ങള്‍ നടന്നത്. തുടര്‍ന്നു പ്രദക്ഷിണമായി വിശ്വാസികള്‍ ദേവാലയത്തിനുള്ളില്‍ പ്രവേശിച്ചതോടെ ദിവ്യബലി തുടര്‍ന്നു.

കുടുംബങ്ങളില്‍ മക്കളും മാതാപിതാക്കന്മാരും പരസ്പരം ത്യാഗം ചെയ്ത് സ്നേഹത്തിന്റെ ബലിയര്‍പ്പിച്ച് ജീവിക്കുവാനും മറ്റുള്ളവര്‍ക്ക് മാതൃകാപരമായ ജീവിതം നയിക്കുവാനും ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്നു മാതൃവേദിയുടെ ആഭിമുഖ്യത്തില്‍ കൊഴുക്കട്ട നേര്‍ച്ച വിതരണവും ഓള്‍ട്ടര്‍ സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള ലേലവും നടന്നു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.