• Logo

Allied Publications

Europe
ഡോ.ഗിഡോ വെസ്റര്‍വെല്ലെയുടെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചിച്ചു
Share
ബെര്‍ലിന്‍: ജര്‍മനിയുടെ മുന്‍ വിദേശകാര്യമന്ത്രിയും മുന്‍ ഉപചാന്‍സലറുമായിരുന്ന ഡോ.ഗിഡോ വെസ്റര്‍വെല്ലെ (54) യുടെ അകാല വേര്‍പാടില്‍ യൂറോപ്പിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അനുശോചിച്ചു. ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, പ്രസിഡന്റ് ഗൌക്ക്, ഉപചാന്‍സലര്‍ ഗാബ്രിയേല്‍, വിദേശകാര്യമന്ത്രി സ്റൈന്‍മയര്‍, മറ്റു മന്ത്രിമാര്‍, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, മാധ്യമ സുഹൃത്തുക്കള്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

രക്താര്‍ബുദ ബാധിതനായ ഇദ്ദേഹം ചികില്‍സയിലായിരുന്നു. കൊളോണ്‍ യൂണിവേഴ്സിറ്റി ക്ളിനിക്കിലായിരുന്നു അന്ത്യം. സ്റെം സെല്‍ പ്രക്രിയയിലൂടെ രോഗമുക്തി നേടാന്‍ ശ്രമം നടത്തിയെങ്കിലും അസാധാരണ രക്താര്‍ബുദമാണെന്ന (എഎംഎല്‍) കാരണത്താല്‍ വിഫലമായി.

വിദ്യാര്‍ഥി പ്രസ്ഥാനം മുതല്‍ ഏറെ തിളങ്ങിയിരുന്ന വെസ്റര്‍വെല്ലെ 39ാം വയസില്‍ ഫ്രീ ഡമോക്രാറ്റിക്(എഫ്ഡിപി) പാര്‍ട്ടിയുടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു 10 വര്‍ഷത്തോളം പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടിയുടെ ജനപ്രിയ നായകനായിരുന്ന ഇദ്ദേഹം ഉജ്ജ്വല വാഗ്മിയും തികഞ്ഞ പാര്‍ലമെന്റേറിയനുമായിരുന്നു. ആംഗലാ മെര്‍ക്കല്‍ ചാന്‍സലറായ രണ്ടാമത്തെ (2009 മുതല്‍ 2013 വരെ) കൂട്ടുകക്ഷി സര്‍ക്കാരില്‍ വെസ്റര്‍വെല്ലെ ഉപചാന്‍സലര്‍, വിദേശകാര്യം) എന്നീ ഇരട്ട പദവികള്‍ അലങ്കരിച്ചിരുന്നു.

രോഗബാധിതനായ ഇദ്ദേഹം 2014 ല്‍ ജര്‍മന്‍ രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. മെര്‍ക്കലിന്റെ സിഡിയു പാര്‍ട്ടിയുടെ എക്കാലത്തേയും രാഷ്ട്രീയ പങ്കാളിയായിരുന്ന എഫ്ഡിപി, വെസ്റര്‍വെല്ലെയുടെ വിടവാങ്ങലോടെ പാര്‍ട്ടിയും ക്ഷയിച്ചുതുടങ്ങി. 1949 നു ശേഷം ആദ്യമായി 2013 ല്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാതെ പാര്‍ട്ടിക്ക് അടിയറവു പറയേണ്ടി വന്നു. (മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 5 ശതമാനം ലഭിച്ചെങ്കില്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യം ലഭിക്കൂ). വിദേശകാര്യമന്ത്രിയായിരുന്ന കാലത്ത് ഇദ്ദേഹം പലതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

1961 ല്‍ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നഫിലാണ് ജനനം. സ്വവര്‍ഗ വിവാഹത്തെ തുറന്നു പിന്താങ്ങിയിരുന്ന ഇദ്ദേഹം ദീര്‍ഘകാലം സുഹൃത്തായിരുന്ന മിഷായേല്‍ മ്രോണ്‍സിനെ 2010 ല്‍ ഔദ്യോഗികമായി ജീവിതപങ്കാളിയാക്കി.

കാന്‍സര്‍ ബാധിതരെ സഹായിക്കാനായി വെസ്റര്‍വെല്ലെ ഫൌണ്ടേഷന്‍ എന്ന ചാരിറ്റി ട്രസ്റും സ്ഥാപിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​