• Logo

Allied Publications

Europe
ജര്‍മനിയില്‍ നാല്പതാം വെള്ളിയാചരണം ഭക്തിനിര്‍ഭരമായി
Share
നേവിഗസ്: ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹം നാല്പതാം വെള്ളിയാചരണം നടത്തി. 18 നു (വെള്ളി) വൈകുന്നേരം 5.15 ന് നേവിഗസിലെ മരിയന്‍ കത്തീഡ്രലിന്റെ താഴ്വരയില്‍ക്കൂടി നടത്തിയ ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയോടെ ആചരണത്തിനു തുടക്കമായി. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കുരിശിന്റെ വഴിക്കു നേതൃത്വം നല്‍കി.

തുടര്‍ന്നു മരിയന്‍ കത്തീഡ്രലില്‍ നടന്ന ആഘോഷമായ ദിവ്യബലിയില്‍ ഫാ തോമസ് ചാലില്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഷോജിന്‍ കപ്യാരുമല, ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനാലാപനം ശുശ്രൂഷകള്‍ക്ക് ഭക്തിസാന്ദ്രത പകര്‍ന്നു. ജോയി കാടന്‍കാവില്‍ ശുശ്രൂഷിയായിരുന്നു.

ജര്‍മനിയിലെ ആഹന്‍, എസന്‍, കൊളോണ്‍ രൂപതകളിലെ ഇന്ത്യന്‍ സമൂഹം പങ്കെടുത്ത കുരിശിന്റെ വഴിക്കും മറ്റു ചടങ്ങുകള്‍ക്കും കൊളോണ്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്യൂണിറ്റിയിലെ ബെര്‍ഗിഷസ് ലാന്റ് ഷ്വെല്‍മ് കുടുംബ കൂട്ടായ്മയാണ് ആതിഥേയത്വം വഹിച്ചത്. ഇന്ത്യന്‍ രീതിയിലുള്ള ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ബെര്‍ഗിഷസ്ലാന്റ് ഷ്വെല്‍മ് കുടുംബകൂട്ടായ്മ പ്രസിഡന്റ് മേഴ്സി തടത്തില്‍ നന്ദി പറഞ്ഞു. മേഴ്സിയുടെ നേതൃത്വത്തില്‍ മേരിമ്മ അത്തിമൂട്ടില്‍, അമ്മിണി മണമയില്‍, പുഷ്പ ഇലഞ്ഞിപ്പിള്ളി എന്നിവര്‍ പരിപാടികളുടെ നടത്തിപ്പില്‍ പങ്കാളികളായി. ആണ്ടുതോറും നടത്തിവരാറുള്ള ആചരണത്തില്‍ നിരവധി സന്യാസിനികള്‍ ഉള്‍പ്പടെ ഏതാണ്ട് ഇരുനൂറോളം പേര്‍ പങ്കെടുത്തു. മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മരിയന്‍ ഡോം എന്നറിയപ്പെടുന്ന നേവിഗസ് കൊളോണ്‍ അതിരൂപതയുടെ കീഴിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്