• Logo

Allied Publications

Europe
സെന്റ് പാട്രിക് ദിനാഘോഷപരിപാടി വര്‍ണാഭമായി
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ സെന്റ് പാട്രിക്ദിനാഘോഷപരിപാടി വര്‍ണാഭമായി. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ആഘോഷത്തിന്റെ ഭാഗമായി സെന്റ് പാട്രിക് പരേഡുകള്‍ നടന്നു. തലസ്ഥാന നഗരമായ ഡബ്ളിനില്‍ നടന്ന പരേഡ് വീക്ഷിക്കാന്‍ അഞ്ചു ലക്ഷത്തിലേറെപ്പേരെത്തി. സിറ്റി സെന്ററില്‍ നടന്ന പരേഡില്‍ ആറായിരത്തോളം പേര്‍ അണിനിരന്നു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയര്‍ലന്‍ഡ്, ഇന്ത്യ, ജര്‍മനി, അമേരിക്ക, പോളണ്ട്, റുമേനിയ, ഫ്രാന്‍സ്, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ പരേഡില്‍ പങ്കെടുത്തു. മിലിറ്ററി ബാന്റ്, കുതിരപ്പട, ടാബ്ളോകള്‍, ബാന്റ്മേളം എന്നിവ ആഘോഷങ്ങള്‍ക്കു മിഴിവേകി. പരിപാടിയുടെ ഭാഗമായി കാര്‍ണിവലുകള്‍, സംഗീതപരിപാടി,ഡാന്‍സ്,ഡ്രാമ തുടങ്ങിയവയും നടന്നു.

പാമ്പുകളെ രാജ്യത്തു നിന്നും പൂര്‍ണമായും നിഷ്കാസനം ചെയ്ത വിശുദ്ധ പാട്രിക് അയര്‍ലന്‍ഡിന്റെ മധ്യസ്ഥനായാണ് അറിയപ്പെടുന്നത്. എഡി 461 മാര്‍ച്ച് 17 നാണ് വിശുദ്ധന്‍ മരണമടഞ്ഞത്. എല്ലാ വര്‍ഷവും അന്നേദിവസമാണ് ലോകത്തിന്റെ വിവിധയിടങ്ങളില്‍ സെന്റ് പാട്രിക് പരേഡുകള്‍ നടന്നു വരുന്നത്.

ആയിരക്കണക്കിനു വിദേശീയരാണ് എല്ലാ വര്‍ഷവും ആഘോഷങ്ങളില്‍ പങ്ക് ചേരാന്‍ അയര്‍ലന്‍ഡിലെത്തുന്നത്. ഡബ്ളിനു പുറമെ കോര്‍ക്ക്, ഗാല്‍വെ, ലിംറിക്,കെറി, കില്‍ക്കെന്നി, വാട്ടര്‍ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷപരിപാടികള്‍ നടന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട