• Logo

Allied Publications

Europe
കൊളോണില്‍ ധ്യാനവും ഓശാന ഞായര്‍ ആചരണവും
Share
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ഓശാന തിരുനാള്‍ ആചരണം മാര്‍ച്ച് 20 നു (ഞായര്‍) നടക്കും.

വലിയനോയമ്പിന്റെ മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന വാര്‍ഷിക ധ്യാനവും ഇതോടൊപ്പം നടക്കും മാര്‍ച്ച് 19, 20 (ശനി, ഞായര്‍) ദിവസങ്ങളില്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഹാളില്‍ (ഘശലയളൃമൌലി ഒമൌ, അറമാൃമലൈ 21,51063 ഗീലഹി) നടക്കുന്ന ധ്യാനം രണ്ടു ദിവസവും രാവിലെ ഒമ്പതിനാരംഭിക്കും.

ഇത്തവണ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുന്നത് കുളത്തുവയല്‍ എന്‍ആര്‍സി ടീമിലെ ഫാ.തോമസ് കൊച്ചുകരോട്ട്, സിസ്റര്‍ ടെസിന്‍ എംഎസ്എംഐ, സിസ്റര്‍ ജോമരി എംസ്എംഐ എന്നിവരാണ്. ധ്യാനദിവസങ്ങളില്‍ ഉച്ചഭഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച നടക്കുന്ന ധ്യാനത്തിനുശേഷം വൈകുന്നേരം അഞ്ചിന് ദേവാലയ ഹാളില്‍ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു പ്രദക്ഷിണത്തോടുകൂടി ദേവാലയത്തില്‍ പ്രവേശിച്ച് ദിവ്യബലിയോടെ പരിപാടികള്‍ സമാപിക്കും.

വിശുദ്ധവാരത്തിന്റെ ആരംഭം കുറിക്കുന്ന ഓശാനപ്പെരുന്നാളിന്റെ ഓര്‍മപുതുക്കാനും എല്ലാ വിശ്വാസികളേയും സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കണ്‍വീനര്‍) 0221 5904183.

അററൃല: ഒല്വൃ ഖലൌ ഗശൃരവല, ഉമ്വിശലൃൃ. 55, 51063, ഗീലഹിങലൌവഹവലശാ.

വെബ്സൈറ്റ്: ംംം.ശിറശരെവലഴലാലശിറല.റല

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.