• Logo

Allied Publications

Europe
കൊളോണ്‍ ബോണ്‍ ഇടവകയുടെ പീഡാനുഭവവാര ശുശ്രൂഷകള്‍
Share
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധ വാരാചരണത്തിനു ഫാ. കെ.ടി. വര്‍ഗീസ് (ങീൌി ഒീൃലയ അവൃെമാ, ടമവെേമാസീമേേ) മുഖ്യകാര്‍മികത്വം വഹിക്കും.

മാര്‍ച്ച് 20നു (ഞായര്‍) രാവിലെ 10ന് കൊളോണിലെ സെന്റ് അഗസ്റിനര്‍ ആശുപത്രി ദേവാലയത്തില്‍ ഓശാനയുടെ പ്രത്യേക ശുശ്രൂഷയും പ്രദക്ഷിണവും കുരുത്തോല വിതരണം എന്നിവ നടക്കും.

24നു പെസഹാ വ്യാഴാഴ്ച ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ വൈകുന്നേരം ഏഴിന് പെസഹായുടെ ശുശ്രൂഷയും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും.

25നു ദുഃഖവെള്ളിയാഴ്ചത്തെ ശുശ്രൂഷകള്‍ രാവിലെ ഒമ്പതു മുതല്‍ പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്നു യാമപ്രാര്‍ഥനകളും പ്രദക്ഷിണവും സ്ളീബാ ആഘോഷം, സ്ളീബാ വന്ദനം, കബറടക്കം, ചൊറുക്ക സ്വീകരണം എന്നിവ നടക്കും. തുടര്‍ന്നു വിശ്വാസികള്‍ക്കായി നേര്‍ച്ചക്കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

26നു ദുഃഖശനിയാഴ്ച രാവിലെ 10നു വിശുദ്ധ കുര്‍ബാനയും വാങ്ങിപ്പോയവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയും ഉണ്ടായിരിക്കും.

27നു രാവിലെ ഒമ്പതു മുതല്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന, സ്ളീബാ ആഘോഷം, സ്നേഹ വിരുന്ന് എന്നിവ നടക്കും.

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍, ബേണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ശുശ്രൂഷകളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളേയും പള്ളികമ്മിറ്റി സ്വാഗതം ചെയ്തു. ഓശാന ഒഴികെയുള്ള എല്ലാ ശുശ്രൂഷകളും ബോണിലെ പീത്രൂസ് ആശുപത്രിയുടെ കപ്പേളയില്‍ ആയിരിക്കും നടക്കുക.

പള്ളിയുടെ വിലാസം: ട.ജലൃൌേ ഗൃമിസലിവമൌ (ജ:എ.ടമമഹ) ആീിിലൃമേഹലൃംലഴ 46, 53113 ആീിി.

വിവരങ്ങള്‍ക്ക്: തോമസ് പഴമണ്ണില്‍ (ട്രസ്റി) 0221 962000, 0173 1017700, ജോണ്‍ കൊച്ചുകണ്ടത്തില്‍ (സെക്രട്ടറി) 02205 82915,0163 7339681.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്