• Logo

Allied Publications

Europe
ആഹ്ളാദപട്ടികയില്‍ ഡെന്‍മാര്‍ക്ക് ഒന്നാമത്, ബറുണ്ടി ഏറ്റവും പിന്നില്‍
Share
കോപ്പന്‍ഹേഗന്‍: ലോകത്തെ ഏറ്റവും സന്തോഷമുള്ള സന്തുഷ്ട രാജ്യം എന്ന സ്ഥാനം ഡെന്‍മാര്‍ക്കിനു സ്വന്തം. സന്തോഷം ഏറ്റവും കുറവുള്ള രാജ്യം ബറുണ്ടിയും.

യുഎന്നിന്റെ സഹായത്തോടെ കൊളംബിയ യൂണിവേഴ്സിറ്റിയിലെ എര്‍ത്ത് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ നാലാമത് ലോക ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് റാങ്കിംഗ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമത്വം കൂടുതല്‍ ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ള രാജ്യങ്ങളിലാണ് സന്തോഷം കൂടുതലുള്ളതെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ സ്വിറ്റ്സര്‍ലന്‍ഡിനെ പിന്‍തള്ളിയാണ് ഡെന്‍മാര്‍ക്ക് മുന്നിലെത്തിയത്. 5.6 മില്യനാണ് ഡെന്‍മാര്‍ക്കിലെ ജനസംഖ്യ.

സ്വിറ്റ്സര്‍ലന്‍ഡ്, ഐസ ലാന്‍ഡ്, നോര്‍വേ, ഫിന്‍ലാന്‍ഡ്, കാനഡ എന്നിങ്ങനെ ഡെന്‍മാര്‍ക്കിനെ പോലെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഏറ്റവും ശക്തമായ രാജ്യങ്ങളാണ് പട്ടികയുടെ മുന്നിലുള്ളത്. ഇവയൊക്കെ ആദ്യത്തെ പത്തില്‍ ഇടംപിടിച്ചു. യൂറോപ്പിനെ നിയന്ത്രിക്കുന്ന ജര്‍മനിയാവട്ടെ 16ാം സ്ഥാനത്താണ്. യുകെ 23 ലും.

ഇക്കാര്യത്തില്‍ യുഎസിനു പതിമൂന്നാം സ്ഥാനം മാത്രം. യുകെയ്ക്ക് ഇരുപത്തിമൂന്ന്. ചൈന എണ്‍പത്തിമൂന്നാമതാണെങ്കില്‍ ഇന്ത്യയുടെ റാങ്ക് വെറും 118. ഇന്തയ്ക്കു മുന്നിലായി ചൈന(83), പാകിസ്ഥാന്‍(92), നേപ്പാള്‍ (107), ഇസ്ലാമിക് സ്റേറ്റിന്റെ അധീശത്വമുള്ള ഇറാഖ് (112), ശ്രീലങ്ക (117), സൌദിയും, ഇസ്രയേലും ഒക്കെ പട്ടികയിലുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​