• Logo

Allied Publications

Europe
എന്‍ആര്‍ഐ കുട്ടികള്‍ക്ക് ഇരട്ട പൌരത്വം നല്‍കണമെന്ന് ഒഐസിസി
Share
ന്യൂഡല്‍ഹി: പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഒഐസിസി നേതാക്കളും കേരളത്തില്‍ നിന്നുള്ള ഐക്യജനാധിപത്യ പ്രതിനിധി സംഘവും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്കു ലോക്സഭയിലെ കോണ്‍ഗ്രസ് ഡെപ്യൂട്ടി വിപ്പ് കെ.സി. വേണുഗോപാല്‍ എംപി നേതൃത്വം നല്‍കി.

പതിനെട്ടു വയസു വരെയുള്ള എന്‍ആര്‍ഐ കുട്ടികള്‍ക്ക് ഇരട്ടപൌരത്വം നല്‍കണമെന്ന നിര്‍ദ്ദേശം ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിക്കല്‍ (യൂറോപ്പ് കോഓര്‍ഡിനേറ്റര്‍, ജര്‍മനി) ചര്‍ച്ചയില്‍ ഉന്നയിച്ചു. കാര്യങ്ങളെപ്പറ്റി പഠിച്ചിട്ട് ഗൌരവപൂര്‍വം പരിഗണിക്കാമെന്നു മന്ത്രി പറഞ്ഞു. കൂടാതെ പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കല്‍, നഴ്സുമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

എംപിമാരായ ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, കേരള മുന്‍ പ്രവാസി മന്ത്രിയും കെപിസിസി വൈസ് പ്രസിഡന്റുമായ എം.എം. ഹസന്‍ എന്നിവര്‍ക്കു പുറമെ, ഒഐസിസി ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, പി.എം സുരേഷ് ബാബു, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പി.റ്റി. അജയ്മോഹന്‍, ഒഐസിസി ഗ്ളോബല്‍ സെക്രട്ടറി ഷെരീഫ് കുഞ്ഞി, വക്താവ് മന്‍സൂര്‍ പള്ളൂര്‍, ജിന്‍സണ്‍ ഫ്രാന്‍സ് കല്ലുമാടിയ്ക്കല്‍ (യൂറോപ്പ് കോഓര്‍ഡിനേറ്റര്‍, ജര്‍മനി), സി.ആര്‍.ജി. നായര്‍ (യുഎഇ), വൈ.എ. റഹീം (ഷാര്‍ജ ഇന്ത്യ അസോസിയേഷന്‍ പ്രസിഡന്റ്), പി.എം. നജീവ് (കെഎസ്എ), രാജു കല്ലുംപുറം (ബഹറിന്‍),കെ.കെ. ഉസ്മാന്‍(ഖത്തര്‍), സിദ്ദിഖ് ഹസന്‍ (ഒമാന്‍), വര്‍ഗീസ് പുതുക്കുളങ്ങര (കുവൈത്ത്), ഐസക് തോമസ് (പ്രവാസി റിട്ടേര്‍ണി കോണ്‍ഗ്രസ്) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭരണപരമായ സൌകര്യത്തിന്റെ പേരിലാണു പ്രവാസികാര്യവകുപ്പ് നിര്‍ത്തലാക്കിയതെന്ന മന്ത്രിയുടെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നു കെ.സി. വേണുഗോപാല്‍ എംപി മന്ത്രിയെ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​