അബര്ഡീന്: സ്കോട്ലാന്ഡില് യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്ഡീന് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ച്ച് 19 (ശനി) മുതല്‍ 26 (ശനി) വരെ പീഡാനുഭവവാരം ആചരിക്കുന്നു.
അബര്ഡീന് മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ളെമെന്റ്സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ 19നു (ശനി) വൈകുന്നേരം ആറിനു സണ്‍ഡേ സ്കൂള്‍, തുടര്‍ന്നു ഏഴിനു സന്ധ്യാപ്രാര്‍ഥന.
20നു (ഓശാന ഞായര്‍) സെന്റ് ക്ളമെന്റസ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ രാവിലെ 11.45നു പ്രഭാത നമസ്കാരം തുടര്‍ന്നു കുരുത്തോല പ്രദക്ഷിണം, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകള്‍, കുരുത്തോല വിതരണം, ഫാ. ജയിംസ് കുര്യന് മുഖ്യകര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, അനുഗ്രഹപ്രഭാഷണം, ആശിര്‍വാദം എന്നിവ നടക്കും.
21, 22 തീയതികളില്‍ വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന, സുവിശേഷ പ്രസംഗം, ധ്യാനം എന്നിവ നടക്കും. 23നു (ബുധന്‍) വൈകുന്നേരം നാലു മുതല്‍
സെന്റ് ക്ളെമന്റസ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും ആറിനു സന്ധ്യാ പ്രാര്‍ഥനയും പെസഹയുടെ ശുശ്രൂഷകളും പെസഹ കുര്‍ബാനയും അപ്പം മുറിക്കലും നടക്കും.
24നു വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ഥന. 25നു (ദുഃഖവെള്ളി) രാവിലെ
ഏഴിനു വചനിപ്പു പെരുന്നാള്‍ തുടര്‍ന്നു ദുഃഖവെള്ളിയുടെ ശുശ്രൂഷകളായ വിശുദ്ധ കുര്‍ബാന, തുടര്‍ന്നു സ്ളീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, ശ്ളീബാവന്ദനം, ശ്ളീബാ ആഘോഷം, കബറടക്ക ശുശ്രുഷ തുടങ്ങിയവ നടക്കും.
26നു വൈകുന്നേരം ആറിനു സന്ധ്യാ പ്രാര്‍ഥന, തുടര്‍ന്നു ഉയിര്‍പ്പു പെരുന്നാളിന്റെ ശുശ്രൂഷകള്‍, സ്നേഹവിരുന്ന് എന്നിവ നടക്കും.
ശുശ്രൂഷകള്‍ക്ക് ഫാ. ജയിംസ് കുര്യന് നേതൃത്വം നല്‍കും.
പള്ളിയുടെ വിലാസം: ട.ഇഹലാലി ഋുശരീുെമഹ ഇവൌൃരവ , ങമൃശരസ ഉൃശ്ല, അആ 16 6 ഡഎ ,അയലൃറലലി, ടരീഹേമിറ, ഡഗ.
വിവരങ്ങള്‍ക്ക്: റവ.ഡോ. ബിജി ചിറത്താലാട്ട് (വികാരി) 07460235878, ഫാ. ഫിലിപ്പ് തോമസ് 07474419426, രാജു വേലംകാല (സെക്രട്ടറി) 7789411249, 01224 680500, ജോണ്‍ വര്‍ഗീസ് (ട്രഷറര്‍) 07737783234,01224 467104.
|