• Logo

Allied Publications

Europe
സൂറിച്ചില്‍ ഫാ. ബിനോജ് മുളവരിക്കല്‍ നയിച്ച ധ്യാനം സമാപിച്ചു
Share
സൂറിച്ച്: ദൈവജനത്തെ നോമ്പു കാലത്തില്‍ പരിശുദ്ധിയിലേക്ക് കൂട്ടികൊണ്ടുപോകാന്‍ സൂറിച്ചിലെ സീറോ മലബാര്‍ സമൂഹത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 11, 12, 13, തീയതികളില്‍ സൂറിച്ചില്‍ നടത്തിയ വാര്‍ഷിക ധ്യാനം വിശ്വാസികള്‍ക്ക് നവ്യാനുഭവമായി.

സൂറിച്ചിലെ ബോര്‍വെഗ് ദേവാലയത്തില്‍ മാര്‍ച്ച് 13നു നടന്ന സമൂഹദിവ്യബലിയോടുകൂടി ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം സമാപിച്ചു. സമൂഹ ബലിക്കു ഫാ. ബിനോജ് മുളവരിക്കല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാതോമസ് പ്ളാപ്പള്ളി, ഫാ. വര്‍ഗീസ് നടക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്ത ദിവ്യബലിയും ധ്യാനവും ആത്മീയ ഉണര്‍വേകി. കുടുംബത്തെയും സമൂഹത്തെയും നന്മയുടെയും സ്നേഹത്തിന്റെയും പാതയിലേയ്ക്ക് നയിക്കുവാനുതകുന്ന വചനശുശ്രൂഷകളാണ് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിലെ അസിസ്റന്റ് ഡയറക്ടറും വചനപ്രഘോഷകനുമായ ഫാ. ബിനോജ് മുളവരിക്കല്‍ മൂന്നു ദിവസം നീണ്ടു നിന്ന വചനശുശ്രൂഷകളിലൂടെ പങ്കുവച്ചത്. ആരാധന, വിശുദ്ധ കുര്‍ബാന, വിവാഹ വാഗ്ദാനപുതുക്കല്‍, കൌണ്‍സിലിംഗ്, കുമ്പസാരം തുടങ്ങിയ ശുശ്രൂഷകളും ഒരുക്കിയിരുന്നു.

പരചിന്ത കൂടാതെ, ഏകാഗ്രമായി, ഒരേ വിഷയത്തില്‍ ശ്രദ്ധയര്‍പ്പിച്ച് നടത്തുന്ന ഉപാസന ആണ് ധ്യാനം എന്നും ഇന്ദ്രിയങ്ങളെ പ്രാപഞ്ചിക വിഷയങ്ങളില്‍ നിന്നു മുക്തമാക്കി, മനസിനെ പൂര്‍ണമായും വിധേയമാക്കി ഏകാഗ്രതയോടും ശ്രദ്ധയോടും കൂടി ഒരേ കാര്യത്തെക്കുറിച്ചു തുടര്‍ച്ചയായി ചിന്തിക്കുകയും അപ്രകാരം ഈശ്വരനെക്കുറിച്ചു ചിന്തിച്ചുകൊണ്ടു ചെയ്യുന്ന ആരാധനയില്‍ ദൈവത്തിന്റെ കൃപാ കടാക്ഷം ഉണ്ടാകുമെന്നും പ്രഭാഷണ മധ്യേ ഫാ. ബിനോജ് വിശ്വാസികളെ ഓര്‍മപെടുത്തി.

യുവ ജനങ്ങള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാര്‍ഥനയില്‍ ജീവിതത്തില്‍ പുത്തന്‍ ലക്ഷ്യ ബോധം സാക്ഷാത്കരിക്കുവാനും വിശ്വാസ ജീവിതത്തില്‍ പുത്തന്‍ അടിത്തറ പടുത്തുയര്‍ത്തുവനും യുവജനങ്ങളെ ഫാ. ബിനോജ് ധ്യാന പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു.

കരുണവര്‍ഷത്തില്‍ നടത്തിയ ഈ ധ്യാനത്തിന് ഫാ. പ്ളാപ്പള്ളി അച്ഛനും മറ്റു കമ്മിറ്റി അംഗങ്ങളായ സ്റീഫന്‍ വലിയനിലം, അഗസ്റിന്‍ മാളിയേക്കല്‍,ബേബി വട്ടപ്പാലം, ജയിംസ് ചിറപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ