• Logo

Allied Publications

Europe
ഓസ്ട്രിയന്‍ സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനില്‍ ബോധവത്കരണം നടത്തും
Share
വിയന്ന: അഭയാര്‍ഥി പ്രവാഹം തടയുവാന്‍ ഓസ്ട്രിയന്‍ ഭരണകൂടം അഫ്ഗാനിസ്ഥാനില്‍ ബോധവത്കരണം നടത്തും. ഇതിനായി പത്രങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പരസ്യങ്ങള്‍ നല്‍കും. വന്‍തോതിലുള്ള അഭയാര്‍ഥിപ്രവാഹത്തിനു കടിഞ്ഞാണിടാന്‍ ഉടന്‍ തന്നെ ഇതു പ്രാവര്‍ത്തികമാക്കുമെന്ന് ഓസ്ട്രിയന്‍ ആഭ്യന്തരമന്ത്രി യോഹന്നാ മിക്കി ലൈറ്റ്നര്‍ പറഞ്ഞു. അഭയാര്‍ഥികള്‍ക്കെതിരേ ഭരണകൂടം നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണിത്.

മനുഷ്യക്കടത്തുകാരെല്ലാം കള്ളത്തരമാണു പറയുന്നത്. ഓസ്ട്രിയ അഭയാര്‍ഥികളുടെ സങ്കേതമല്ല, ഞങ്ങളുടെ ഭവനങ്ങള്‍ വില്പനയ്ക്കില്ല. യൂറോപ്പിലേക്കു അഭയാര്‍ഥിയായി വരരുത്. തുടങ്ങിയ വിവരങ്ങളടങ്ങിയ പരസ്യങ്ങളാണ് വരും ദിവസങ്ങളില്‍ അഫ്ഗാന്‍ മീഡിയകളിലൂടെയും പത്രങ്ങളിലും ബസുകളുടെ പിന്നിലുമൊക്കെയായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. അനധികൃതമായ കുടിയേറ്റം രാജ്യം അംഗീകരിക്കുന്നില്ലെന്നും അങ്ങനെയുള്ളവരെ തിരികെ അയയ്ക്കുമെന്നും പരസ്യം വ്യക്തമാക്കുന്നു.

അഫ്ഗാനിസ്ഥാനിലെ അഞ്ചു സംസ്ഥാനങ്ങളില്‍ വന്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചും വ്യത്യസ്ത ദിനപത്രങ്ങളിലൂടെയുള്ള പരസ്യങ്ങളും ട്രാന്‍സ്പോര്‍ട്ട് ബസുകളിലും പരസ്യബോര്‍ഡുകള്‍ പതിപ്പിക്കുന്നതിനുപുറമേ ആയിരം സൈറ്റുകളിലൂടെ ഓണ്‍ലൈന്‍ പരസ്യങ്ങളും കൂടാതെ ടിവിയില്‍ വാര്‍ത്തയുടെ ഇടവേളകളില്‍ പരസ്യവും നല്‍കും. എല്ലാ സോഷ്യല്‍ മീഡിയകളിലൂടെയും അതായത് ഫെയ്സ്ബുക്ക്, ട്വിറ്റര്‍, എന്നിവയിലൂടെയും സര്‍ക്കാര്‍ പരസ്യം കാണാം. ഇതിനെല്ലാം കൂടി സര്‍ക്കാര്‍ കണക്കാക്കുന്നത് 10,000 യൂറോയാണ്. രണ്ടാംഘട്ടത്തില്‍ മറ്റു അറബ് രാജ്യങ്ങളിലേക്കും പരസ്യം വ്യാപിപ്പിക്കും.

കഴിഞ്ഞ ഫെബ്രുവരി വരെ 25,000 അഭയാര്‍ഥികളാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് ഓസ്ട്രിയയിലെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ