• Logo

Allied Publications

Europe
ആംഗല മെര്‍ക്കലിന്റെ അഭയാര്‍ഥിനയത്തിനു തിരിച്ചടി
Share
ബെര്‍ലിന്‍: അഭയാര്‍ഥി വിഷയത്തില്‍ രാജ്യത്തിന്റെ പൊതുവായ മനസ് തനിക്കൊപ്പമെന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ അവകാശവാദത്തെ ജര്‍മനിയിലെ മൂന്നു സംസ്ഥാനങ്ങളിലേയ്ക്കുള്ള പ്രാദേശിക തെരഞ്ഞെടുപ്പു ഫലങ്ങള്‍ തള്ളി.

സൂപ്പര്‍ സണ്‍ഡേ എന്നറിയപ്പെട്ട ഇന്നലത്തെ തെരഞ്ഞെടുപ്പില്‍ ബാഡന്‍ വൂര്‍ട്ടന്‍ബെര്‍ഗ്, റൈയ്ന്‍ലാന്‍ഡ്ഫാള്‍സ്, സാക്സണ്‍ അന്‍ഹാള്‍ട്ട് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നിലും ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിക്ക് വോട്ടുകള്‍ കുറഞ്ഞത് നഷ്ടം ഉണ്ടാക്കി.

റൈയ്ന്‍ലാന്‍ഡ്ഫാള്‍സില്‍ 3.4 ശതമാനം, സാക്സണ്‍ അന്‍ഹാള്‍ട്ടില്‍ 2.7 ശതമാനം, ബാഡന്‍ വൂര്‍ട്ടന്‍ബെര്‍ഗില്‍ 12 ശതമാനവുമാണ് സിഡിയുവിനു വോട്ടുകള്‍ കുറഞ്ഞത്. ഈ മൂന്നു സംസ്ഥാനങ്ങളിലും ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയിച്ച്ലാന്‍ഡ് (എഎഫ്ഡി) യഥാക്രമം 15.1, 12.6, 24.2 ശതമാനം വോട്ടുകള്‍ നേടി ശക്തി ആര്‍ജിച്ചു. ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയിച്ച്ലാന്‍ഡ് പാര്‍ട്ടിയുടെ മുഖ്യ പ്രചാരണ വിഷയം ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നിയന്ത്രണമില്ലാത്ത അഭയാര്‍ഥി നിലപാട് ആയിരുന്നു. ഇവരുടെ പോളിസിക്ക് സാധാരണക്കാര്‍ കൂടുതല്‍ പിന്തുണ നല്‍കി. ഇലക്ഷന്‍ നടന്ന മൂന്നു സംസ്ഥാനങ്ങളിലും കൂട്ടു മന്ത്രിസഭാ രൂപീകരണം സിഡിയുവിനും ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടികള്‍ക്കും അത്ര എളുപ്പമല്ലാതായി.

മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടി സിഡിയുവില്‍ തന്നെ അവര്‍ക്കെതിരായ രോഷം കൂടുതല്‍ ശക്തി പ്രാപിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകരും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നു. എത്രനാള്‍ ഈ രാഷ്ട്രീയ എതിര്‍പ്പ് മറികടന്നു ചാന്‍സലറും സിഡിയു. പാര്‍ട്ടി പ്രസിഡന്റുമായി മെര്‍ക്കലിനുതുടരാനാകുമെന്നു കണ്ടറിയണം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.