• Logo

Allied Publications

Europe
ബ്രോംലി സീറോ മലബാര്‍ സെന്ററില്‍ വിശുദ്ധ വാര തിരുക്കര്‍മങ്ങള്‍ക്ക് 20 നു ധ്യാനത്തോടെ തുടക്കം
Share
ബ്രോംലി: സതക് അതിരൂപതയുടെ കീഴിലുള്ള ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രങ്ങളിലൊന്നായ ബ്രോംലിയില്‍ ദിവ്യരക്ഷകന്റെ പീഡാനുഭവ വാരാചണങ്ങള്‍ ഭക്തിപുരസരം കൊണ്ടാടുന്നു. ഓശാന ഞായരാഴ്ച തിരുക്കര്‍മങ്ങളോടെ ആരംഭിക്കുന്ന വിശുദ്ധവാര ശുശ്രുഷകളെ തുടര്‍ന്നു ആത്മീയ വിശുദ്ധീകരണ ധ്യാനവും ഉണ്ടായിരിക്കും. പോട്ട ഡിവൈന്‍ റിട്രീറ്റ് സെന്റ്റിന്റെ ഡയറക്ടറും, പ്രമുഖ വചന ശുശ്രുഷകനുമായ പനക്കലച്ചന്‍ ഓശാന ഞായറാഴ്ചയില്‍ വിശുദ്ധ കുര്‍ബാനയും, തിരുക്കര്‍മങ്ങളും, ആത്മ വിശുദ്ധീകരണ ധ്യാനവും നയിക്കുന്നതായിരിക്കും.

ജെറുശലേം നഗരിയിലൂടെ യേശുനാഥന്‍ വിനയാന്വിതനായി കഴുതപ്പുറത്തു തന്റെ പീഡാനുഭവ വാരത്തിലേക്കു യാത്ര ചെയ്യുമ്പോള്‍ ഒലിവോലയും, ജയ് വിളികളുമായി ജനാവലി വരവേറ്റതിന്റെ അനുസ്മരണമായ ഓശാനയുടെയും, ദാസന്റെ മനോതലത്തിലേക്ക് ഇറങ്ങി ശിഷ്യരുടെ പാദങ്ങള്‍ കഴുകിയ ശേഷം അപ്പം പകുത്തു നല്‍കി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച പെസഹ തിരുനാളിന്റെയും, രക്ഷാകര പദ്ധതിയുടെ ഭാഗമായി ദുഖ വെള്ളിയാഴ്ചയില്‍ കുരിശുമരം ചുമന്നു അതില്‍ ക്രൂശിക്കപ്പെട്ട മഹാ ത്യാഗത്തിന്റെയും, പ്രത്യാശയും, പ്രതീക്ഷയും ലോകത്തിനു നല്‍കിയ വലിയ ആഴ്ചയുടെ ഔന്നിത്യമായ ഉയര്‍പ്പു തിരുന്നാള്‍ സ്മരണകള്‍ ഉണര്‍ത്തുന്ന ഈസ്റര്‍ തിരുന്നാളും ബ്രോംലിയില്‍ ഭക്തി പുരസരം നോമ്പുകാല നിറവില്‍ ആചരിക്കുന്നു.

മാര്‍ച്ച് 20 നു (ഞായറാഴ്ച) വൈകുന്നേരം 6:30 നു ഓശാന തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. 24നു പെസഹാ വ്യാഴാഴ്ച വൈകുന്നേരം 5:30 നു കാലു കഴുകല്‍ ശുശ്രുഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങള്‍ക്ക് ശേഷം അപ്പം മുറിക്കല്‍ ശുശ്രുഷയും അനുബന്ധ പ്രാര്‍ത്ഥനകളും, പുത്തന്‍ പാന വായനയും നടത്തുന്നതാണ്.

മാര്‍ച്ച് 25 നു ദുഃഖവെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു പീഡാനുഭവ അനുസ്മരണം ഇടവക സമൂഹത്തിനോട് ചേര്‍ന്ന് ഇംഗ്ളീഷിലും തുടര്‍ന്ന് 5:30നു മലയാളത്തിലുള്ള കുരിശിന്റെ വഴിയും,കുരിശു വണക്കവും, കയ്പുനീര്‍ പാനവും നടത്തപ്പെടും.

ഉയര്‍പ്പു തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ മാര്‍ച്ച് 26നു ശനിയാഴ്ച വൈകുന്നേരം പത്തിനു ആരംഭിക്കും. ബ്രോംലി സീറോ മലബാര്‍ ചാപ്ളിന്‍ ഫാ. സാജു പിണക്കാട്ട് (കപ്പുച്ചിന്‍) വിശുദ്ധവാര ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കു ട്രസ്റികളുമായി ബന്ധപ്പെടുക. സിബി07412261169, ബിജു07794778252

അഡ്രസ്: സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ളിസ്റ്റൊ ലെയിന്‍, ബ്രോംലി, ബീആര്‍1 2 പി.ആര്‍

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​