• Logo

Allied Publications

Europe
മൂന്നു സ്റേറ്റുകളില്‍ തെരഞ്ഞെടുപ്പ്: മെര്‍ക്കലിന്റെ ചങ്കിടിപ്പു കൂടുന്നു
Share
ബെര്‍ലിന്‍: ജര്‍മനിയിലെ സംസ്ഥാനങ്ങളായ സാക്സണ്‍ അന്‍ഹാള്‍ട്ട്, ബാഡന്‍ വുര്‍ട്ടംബര്‍ഗ്, റൈന്‍ലാന്‍ഡ് പ്ളാറ്റ്സ് എന്നിവിടങ്ങളില്‍ ഞായറാഴ്ച തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മൂന്നിടത്തും അഭയാര്‍ഥി പ്രശ്നം ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയുവിനെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേയില്‍ മെര്‍ക്കലിന്റെയും പാര്‍ട്ടിയുടെയും പോളിറ്റിക്കല്‍ ഇന്‍ഡക്സ് താഴേയ്ക്കു പോയി. പൊളിറ്റിക്കല്‍ ഗ്രാഫ് മുപ്പതു ശതമാനത്തിലെത്തി നില്‍ക്കുകയാണ്. മുമ്പ് 41 ശതമാനം ഉണ്ടായിരുന്നതാണ് ഇപ്പോള്‍ 10 ശതമാനത്തോളം ഇടിഞ്ഞ് താഴ്ന്ന നിലയിലേയ്ക്കു വന്നത്. മെര്‍ക്കലിന്റെ കൂട്ടുകക്ഷിയായ സോഷ്യലിസ്റുകള്‍ 20 ശതമാനത്തിലും താഴെയാണ്. അഭയാര്‍ഥികളെയും വിദേശികളെയും പുറത്താക്കണമെന്നാവശ്യപ്പെടുന്ന എഎഫ്ഡി പാര്‍ട്ടിയുടെ ഗ്രാഫ് 13 ല്‍ നിന്ന് 21 വരെ എത്തിയത് മെര്‍ക്കലിന്റെ ഹൃദയമിടുപ്പു കൂട്ടുകയാണ്.

മെര്‍ക്കലിന്റെ അഭയാര്‍ഥി നയത്തിന്റെ ആദ്യ ജനകീയ വിലയിരുത്തലായിട്ടാണ് ഈ തെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ദേശീയ തെരഞ്ഞെടുപ്പിന്റെ ടെസ്റ് ഡോസായും ഇവയെ കരുതാം.

ഹെസെനിലും സിഡിയുവും ഗ്രീന്‍ പാര്‍ട്ടിയും സഖ്യത്തിലാണ്. ബാഡന്‍ വുര്‍ട്ടംബര്‍ഗില്‍ എസ്പിഡിയും ഗ്രീന്‍ പാര്‍ട്ടിയും ഒരുമിച്ചു നില്‍ക്കുന്നു. ഇത്തരത്തിലുള്ള പുതിയ രാഷ്ട്രീയ ധ്രുവീകരണങ്ങളുടെ പരീക്ഷണ വേദി കൂടിയയി മാറി ജര്‍മനിയിലെ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍. ഇവിടെയാക്കെ പാര്‍ട്ടി ഭരണത്തിലെത്താതെപോയാല്‍ 2017 ലെ തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്.

പാര്‍ലമെന്റിന്റെ ഉപരിസഭയായ ബുണ്ടസ്റാറ്റിന്റെ രാഷ്ട്രീയ ഘടന നിര്‍ണയിക്കുന്നതും സംസ്ഥാന ഇലക്ഷനുകള്‍ തന്നെ. ഫെഡറല്‍ സര്‍ക്കാരിന്റെ നയ രൂപീകരണങ്ങളിലും സംസ്ഥാന ഇലക്ഷനുകള്‍ക്ക് സ്വാധീനം ചെലുത്താനാകുമെന്നു ചുരുക്കം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​