• Logo

Allied Publications

Europe
ഓസ്ട്രിയയില്‍  വയോധികന്റെ പണവുമായി യുവതിയായ ഭാര്യ കടന്നുകളഞ്ഞു
Share
വിയന്ന: പ്രണയം അന്ധമല്ലെന്ന് പറയുന്നവര്‍ക്കിതാ ഒരു മറുപടി. ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ എഴുപത്തൊന്‍പതുകാരനായ പീറ്റര്‍ എന്ന ധനാഢ്യന്‍ അദ്ദേഹം പെന്‍ഷന്‍ പറ്റിയതിനുശേഷം വലിയ കോലാഹലമില്ലാതെയുള്ള ജീവിതം നയിച്ചുവരികയായിരുന്നു. എന്നാല്‍, ഭാര്യയുടെ മരണശേഷം ശരിക്കും തനിച്ചായ പീറ്റര്‍ ജീവിതത്തില്‍ ഏകാന്തതയില്‍നിന്നു രക്ഷപ്പെടാന്‍ ഗോള്‍ഫ് കളിയില്‍ അഭയംതേടി.

അങ്ങനെ കളിക്കളത്തില്‍ പീറ്റര്‍ തന്നെപ്പോലെ തന്നെ ഗോള്‍ഫ് കളിയില്‍ താല്പരതയുള്ള 42 കാരിയായ ഒരു ക്രൊയേഷ്യക്കാരിയെ കണ്ടുമുട്ടുന്നു. ധനാഢ്യനോട് അടുക്കുവാന്‍ വേണ്ടി തന്റെ ഭര്‍ത്താവിന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ചു പീറ്ററിനോടു പറയുകയും പീറ്റര്‍ ശല്യക്കാരനായ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്താന്‍ എല്ലാ സഹായവും ചെയ്തുകൊടുത്തു. അന്നു മുതല്‍ യുവതി തനിക്കുവേണ്ടുന്ന എല്ലാവിധ സാമ്പത്തിക സഹായങ്ങളും പീറ്റര്‍ എന്ന ധനാഢ്യനില്‍നിന്നും കൈപ്പറ്റി തുടങ്ങുകയും ചെയ്തു. ശാരീരികമായ ബന്ധത്തിനു പകരമായിട്ടായിരുന്നു ഇത്. മുന്തിയ ഇനം ബെന്‍സ് കാര്‍, വിദേശയാത്രകള്‍, കൂടാതെ ക്ളബും സല്‍ക്കാരങ്ങളുമായി യുവതി ആര്‍ഭാട ജീവിതം നയിച്ചു.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ യുവതി നിരന്തരമായി കല്യാണ ആവശ്യം ഉന്നയിച്ചു തുടങ്ങി. അവസാനം പീറ്റര്‍ കല്യാണത്തിനു സമ്മതം മൂളിയപ്പോള്‍ മുതല്‍ ക്രൊയേഷ്യക്കാരിയുടെ മട്ടും ഭാവവും മാറി. യുവതിയെ കല്യാണം കഴിക്കാനായി പീറ്റര്‍ തന്റെ കമ്പനി വിറ്റു. അതുവരെ കാമുകിമാത്രമായായ ക്രൊയേഷ്യക്കാരിയുടെ സ്വഭാവത്തില്‍ സാരമായമാറ്റം വന്നു. 2.8 മില്ല്യന്‍ യൂറോയ്ക്കാണ് പീറ്റര്‍ തന്റെ കമ്പനി വിറ്റത്. പിന്നീടങ്ങോട്ട് ഭര്‍ത്താവിനെ മദ്യപിപ്പിച്ചും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടും അദ്ദേഹത്തിന്റെ 140 സേവിംഗ്സ് ബാങ്ക് അക്കൌണ്ടിന്റെ കോഡുകളും ലോക്കറിന്റെ കോഡുകളും അവര്‍ സ്വന്തമാക്കി.

ലോക്കറിനുള്ളിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൈവശപ്പെടുത്തുവാനായി ക്രൊയേഷ്യയിലെ ഒരു മുന്തിയ ഹോട്ടലില്‍ മുറിയെടുക്കുകയും രാത്രിയില്‍ തന്നെ യുവതി തിരിച്ചെത്തി സ്വര്‍ണവും പണവും കടപ്പത്രങ്ങളും കൈവശപ്പെടുത്തി മുങ്ങി. എല്ലാംകൂടി 2.5 മില്യന്‍ യൂറോയിലധികം വരും. എന്തായാലും പീറ്ററിനറിയില്ല കമ്പനി വിറ്റ വകയില്‍ 2.8 മില്യന്‍ യൂറോയ്ക്ക് എന്തു നികുതി സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന്. ഭാര്യ തന്റെ സ്വത്തുക്കളുമായി മുങ്ങിയപ്പോള്‍ പീറ്ററിനു കൂട്ടായതാകട്ടെ സാമ്പത്തികബാധ്യതകള്‍ മാത്രം.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്