• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ ഫാ. മുളവരിക്കല്‍ നയിക്കുന്ന വാര്‍ഷിക ധ്യാനം മാര്‍ച്ച് 11, 12, 13 തീയതികളില്‍
Share
സൂറിച്ച്: നോമ്പുകാലത്ത് സ്വിസിലെ സീറോ മലബാര്‍ വിശ്വാസ സമൂഹം നടത്തിവരാറുള്ള വാര്‍ഷിക ധ്യാനം ഈവര്‍ഷം മാര്‍ച്ച് 11, 12, 13 തിയതികളില്‍ സൂറിച്ചില്‍ നടക്കും. സൂറിച്ചിലെ ബൊര്‍വെഗ് സെന്റ് തെരേസാപള്ളി ഹാളില്‍ (ട. ഠവലൃലശെമ ഗശൃരവല , ആീൃൃംലഴ 80, 8055 ദൌൃശരവ) വച്ചു നടത്തുന്നതാണ്. മാര്‍ച്ച് പതിനൊന്നിനു (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് ഒരുമണിക്ക് തുടങ്ങുന്ന ധ്യാനം വൈകുന്നേരം എട്ടു മണി വരെയും ശനിയാഴ്ച ഒന്‍പതു മണി മുതല്‍ നാലു വരെയും 13 നു ഒന്നു മുതല്‍ എട്ടുവരെയും ആണു നടക്കുക.

ഈ വര്‍ഷം ധ്യാനം നയിക്കുന്നതു ചിറ്റൂര്‍ ധ്യാന കേന്ദ്രത്തിലെ മുന്‍ അസിസ്റന്റ് ഡയറക്ടറും ഇപ്പോള്‍ റോമില്‍ സീറോ മലബാര്‍ പള്ളിയുടെ ചാപ്ളിനും പ്രശസ്ത വചനപ്രഭാഷകനും, ഗായകനുമായ ഫാ. ബിനോജ് മുളവരിക്കല്‍ ആണ്. കുടുംബ ബന്ധങ്ങളുടെ നാനാവിധ വശങ്ങള്‍ വളരെ സരളമായ രീതിയില്‍ വിശദീകരിച്ചു നല്‍കി നവമാധ്യമങ്ങളിലും ധ്യാന കൂടാരങ്ങളിലും ഒരു പോലെ ജനപ്രീതി നേടിയ ധ്യാനഗുരു ആണ് ഫാ. ബിനോജ് മുളവരിക്കല്‍. ചിറ്റൂര്‍ ധ്യാന കേന്ദ്രത്തിലൂടെ നിരവധി വ്യക്തികളുടെയും, കുടുംബംഗളുടെയും പ്രശ്നങ്ങള്‍ പഠിച്ച്, കൈകാര്യം ചെയ്ത് അനുഭവ ജ്ഞാനം നേടിയ വൈദികനാണു ഫാ. ബിനോജ് മുളവരിക്കല്‍.

എല്ലാ മനുഷ്യരുടെയും ആത്മീയ യാത്രയുടെ ആരംഭം സ്വന്തം കുടുംബങ്ങളില്‍നിന്നാണു തുടങ്ങുന്നത് എന്ന ആശയത്തിലൂന്നിയ ദൈവവചന പ്രഘോഷണമായിരിക്കും മൂന്നു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ധ്യാനത്തിലൂടെ വിശ്വാസികളെ തേടിയെത്തുക എന്നു സീറോ മലബാര്‍ ചാപ്ളിന്‍ ഫാദര്‍ തോമസ് പ്ളാപ്പള്ളില്‍ അറിയിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്തു ഈശ്വരാനുഗ്രഹവും, നവീകരണവും പ്രാപിക്കാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭാ കമ്മിറ്റി അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​