• Logo

Allied Publications

Europe
രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ മാര്‍ച്ച് 12ന്
Share
ലണ്ടന്‍: ബര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ മാര്‍ച്ച് 12 നു (രണ്ടാം ശനി) നടക്കുന്ന കണ്‍വന്‍ഷനില്‍ പ്രമുഖരായ മൂന്നു അല്മായമാരാണ് ശുശ്രൂഷക്ക് സോജിയച്ചനോടൊപ്പം നേതൃത്വം കൊടുക്കുക.

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രൂഷയില്‍ പതിവില്‍നിന്നു വിഭിന്നമായി ഒമ്പതിനായിരിക്കും ദിവ്യബലി. തുടര്‍ന്നു പ്രധാന ഹാളില്‍ അന്താരാഷ്ട്ര കത്തോലിക്കാ കരിസ്മാറ്റിക് സേവന സമിതി (കഇഇഞട) യുടെ കുടുംബജീവിതം നയിക്കുന്നതുമായ മിഷേല്‍ മോറാല്‍ മലയാളം ഇംഗ്ളീഷ് വിഭാഗങ്ങളെ സംയുക്തമായി അഭിസംബോധന ചെയ്തു സംസാരിക്കും.

തുടര്‍ന്നു സോജിയച്ചന്‍ മലയാള വിഭാഗത്തിനു മാത്രമായി തന്റെ സ്വതസിദ്ധവും സ്നേഹനിര്‍ഭരവുമായ ശൈലിയില്‍ 'എസ്തേര്‍' എന്ന ധീരവനിതയുടെ ജീവിതത്തെ ആസ്പദമാക്കി വചനം പങ്കു വയ്ക്കും.

ജീസസ് യൂത്ത് മുന്നേറ്റത്തിലൂടെ ദൈവസ്നേഹം തൊട്ടറിഞ്ഞു അനേക വര്‍ഷങ്ങള്‍ ജീസസ് യൂത്തിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചു അനേകം യുവാക്കളെ ക്രിസ്തു മാര്‍ഗത്തില്‍ സഞ്ചരിക്കാന്‍ സഹായിച്ച ജോസ് മാത്യു തുടര്‍ന്നു സംസാരിക്കും.

വചനം പങ്കുവയ്ക്കുന്ന മറ്റൊരാള്‍ ഇറ്റലിയില്‍ മിലാനില്‍ കുടുംബസമേതം താമസിക്കുന്ന പ്രിന്‍സ് വിതയത്തിലാണ്. ഇമ്മാനുവല്‍ ക്രിസ്റീന്‍ ടീമിലൂടെ കേരളത്തിലുടനീളം അനേകായിരം കുട്ടികളെ ധ്യാനിപ്പിച്ചിട്ടുള്ള പ്രിന്‍സ് ഇപ്പോള്‍ കേരളത്തിലും ഗള്‍ഫിലും യൂറോപ്പ് രാജ്യങ്ങളിലുമായി നിരവധി ധ്യാനങ്ങളും ട്രെയിനിംഗ് പ്രോഗ്രാമുകളും നടത്തിവരുന്നു.

സഭ ഇപ്പോള്‍ അല്മായര്‍ക്ക് കൂടുതല്‍ പ്രാധാന്യവും ഉത്തരവാദിത്തവും നല്കുന്നു എന്ന ചിന്തയ്ക്ക് അടിവരയിടുന്ന ഒരു ശുശ്രൂഷയായിരിക്കും മാര്‍ച്ച് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍. രാവിലെ മുതല്‍ നോയമ്പുകാല കുമ്പസാരം നടത്തുവാനുള്ള സൌകര്യം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: 07878149670, 07760254700

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ് ബ്രോംവിച്ച്, ആ707ഖണ.

കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ