• Logo

Allied Publications

Europe
വിമാനക്കമ്പനികള്‍ക്ക് കടിഞ്ഞാണിടണം: എ.കെ. ആന്റണി
Share
ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ ബ്ളേഡ് സ്ഥാപനങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയതു മുതല്‍ മോദി സര്‍ക്കാര്‍ പ്രവാസികളോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടിക്കടി വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ ഇത്തരം കൊള്ളയടി സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന യാത്രാ നിരക്കുകള്‍ അനുനിമിഷവും കൂട്ടിക്കൊണ്ടിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. പ്രവാസി വകുപ്പു പുനഃസ്ഥാപിക്കാനുള്ള നടപടി മോദി സര്‍ക്കാര്‍ സ്വീകരിക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രവാസികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കോണ്‍ഗ്രസ് ഒപ്പമുണ്ടാകുമെന്നും ആന്റണി വ്യക്തമാക്കി.

പ്രവാസികാര്യ മന്ത്രാലയം പുനഃസ്ഥാപിക്കുക, കോഴിക്കോട് വിമാനത്താവള വികസനം വേഗത്തിലാക്കുക, എയര്‍കേരള തടസങ്ങള്‍ നീക്കുക, ഗള്‍ഫ് മേഖലയില്‍നിന്ന് അവധിവേളകളില്‍ വിമാനക്കൂലി വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നടപടികള്‍ തടയുക തുടങ്ങിയ അഞ്ചിന ആവശ്യങ്ങളാണ് ഒഐസിസി പ്രധാനമായും ഉയര്‍ത്തിയത്.

കെ.സി. വേണുഗോപാല്‍ എംപി, എം.എം. ഹസന്‍, എഐസിസി വക്താവ് പി.സി. ചാക്കോ, ഒഐസിസി യുകെ ഭാരവാഹിയായ ലക്സണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ ധര്‍ണയില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.