• Logo

Allied Publications

Europe
ടെന്നീസ് റാണി ഷറപോവയ്ക്കു സസ്പെന്‍ഷന്‍
Share
ബെര്‍ലിന്‍: ടെന്നിസ് ലോകത്തെ ഗ്ളാമര്‍ താരം മരിയ ഷറപ്പോവ വിരമിക്കാന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ രണ്ടു ദിവസമായി പ്രചരിക്കുന്നതാണ്. എന്നാലിതാ സ്ഥിരീകരണമായിരിക്കുന്നു, അതു വിരമിക്കലല്ല, സസ്പെന്‍ഷനാണ്.

ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നിരോധിച്ച മരുന്നു കഴിച്ചതായി ഓസ്ട്രേലിയന്‍ ഓപ്പണിനു ശേഷം നടത്തിയ പരിശോധനയില്‍ വ്യക്തമായതാണു കാരണം.

മെല്‍ഡോണിയം എന്ന ഈ മരുന്ന് കഴിഞ്ഞ പത്തു വര്‍ഷമായി കഴിക്കുന്നതാണെന്ന് ഷറപ്പോവ സമ്മതിക്കുന്നു. എന്നാല്‍, വാഡ ഈ വര്‍ഷം ജനുവരി ഒന്നിനു മാത്രമാണ് ഇതു നിരോധിച്ചത്. നിരോധിക്കാന്‍ പോകുന്നതായി ഡിസംബര്‍ 22നു തന്നെ എല്ലാ അത്ലറ്റുകളെയും അറിയിച്ചിരുന്നെങ്കിലും താന്‍ ലിസ്റ് വായിച്ചു നോക്കിയില്ലെന്നും ഷറപ്പോവ.

ഈ മരുന്നു കഴിച്ചാല്‍ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് അടുത്തിടെയാണ് സ്ഥിരീകരിക്കപ്പെട്ടത്. തുടര്‍ന്നാണു നിരോധിക്കാന്‍ വാഡ തീരുമാനിച്ചത്.

എന്നാല്‍, താനിതു മരുന്നായാണ് കഴിച്ചിരുന്നതെന്നു ഷറപ്പോവ പറയുന്നു. ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. പാരമ്പര്യമായി പ്രമേഹവും പകരാനിടയുള്ളതിനാലാണു മരുന്നു കഴിച്ചിരുന്നതെന്നും ഷറപ്പോവ പറഞ്ഞു.

വിലക്ക് ഈ മാസം 12നു പ്രാബല്യത്തില്‍ വരും. വിലക്കിനു മുമ്പുതന്നെ നൈക്ക്, പോര്‍ഷെ, ടാഗ് ഹൊയര്‍ തുടങ്ങിയ കമ്പനികള്‍ ഷറപ്പോവയുമായുള്ള പരസ്യ കരാര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​