• Logo

Allied Publications

Europe
ഓസ്ട്രിയന്‍ ആരോഗ്യരംഗത്തു വരുംദിവസങ്ങളില്‍ പ്രതിസന്ധിയുടെ ദിനങ്ങള്‍
Share
വിയന്ന: വരും മാസങ്ങളില്‍ ഓസ്ട്രിയന്‍ ആരോഗ്യരംഗം വന്‍ പ്രതിസന്ധിയിലേക്കെന്നു സൂചന. താമസിയാതെ പതിനായിരം ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനാകാതെ കിടക്കും. തന്നെയുമല്ല, 8400 ഡോക്ടര്‍മാര്‍ വരുംമാസങ്ങളില്‍ പെന്‍ഷന്‍ പറ്റും.

ഓസ്ട്രിയ അടുത്ത 12 വര്‍ഷത്തിനുള്ളില്‍ ഡോക്ടര്‍മാരുടെ തസ്തികകളില്‍ കടുത്ത ക്ഷാമം നേരിടുമെന്നാണു മെഡിക്കല്‍ കൌണ്‍സിലിന്റെ പഠനം. ഇതില്‍ വിയന്നയില്‍ മാത്രം 4500 തസ്തികകള്‍ ഒഴിഞ്ഞുകിടക്കും.

രണ്ടാഴ്ച മുമ്പ് ഡൊനൌവ ഹോസ്പിറ്റലില്‍ 464 കുട്ടികള്‍ 12 മണിക്കൂറോളം ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നു. അന്നു ആറു ഡോക്ടര്‍മാരായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. വരുംനാളുകളില്‍ രാജ്യം ഡോക്ടര്‍മാരുടെ കനത്ത ക്ഷാമം നേരിടേണ്ടി വരുമെന്നു ഓസ്ട്രിയന്‍ മെഡിക്കല്‍ കൌണ്‍സില്‍ അധ്യക്ഷന്‍ ഡോ. യോഹന്നാസ് സ്റ്റൈന്‍ഹാര്‍ട്ട് പറഞ്ഞു.

നിലവില്‍ 1300 മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീഥര്‍ ഓസ്ട്രിയയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മെഡിക്കല്‍ ഓഫീസറുടെ ഒഴിവ് നികത്താനാകാതെ കിടക്കുന്നു. വിയന്ന സംസ്ഥാനത്തു മാത്രം 300 മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്.

രാജ്യത്ത് താമസിയാതെ 80 ശതമാനം ജനറല്‍ പ്രാക്ടീഷണര്‍മാര്‍ പെന്‍ഷന്‍ പറ്റും. ഇതില്‍ 800 പേരും ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരാണ്. ഓബര്‍ ഓസ്ട്രിയയില്‍ മാത്രം 150 ഡോക്ടര്‍മാര്‍ വരും മാസങ്ങളില്‍ പെന്‍ഷന്‍ പറ്റും. വിയന്നയില്‍ 200 തസ്തികകള്‍ ഒഴിഞ്ഞു കിടക്കും.

രാജ്യത്തെ ആശുപത്രികളില്‍നിന്ന് നിലവില്‍ 6400 ഡോക്ടര്‍മാര്‍ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ വിരമിക്കും. ഇതില്‍ 1200 പേരും വിയന്ന സംസ്ഥാനത്തു നിന്നാണ്. നിലവില്‍ ഇതു വലിയ പ്രശ്നമല്ലെങ്കിലും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രശ്നം ഗുരുതരമാകുമെന്നു മെഡിക്കല്‍ കൌണ്‍സില്‍ അധ്യക്ഷന്‍ വെളിപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.