• Logo

Allied Publications

Europe
'ഭാഷയുടെയോ ദേശത്തിന്റെയോ മതത്തിന്റെയോ ഒരു അതിര്‍വരമ്പും ദൈവത്തിന്റേതല്ല'
Share
ലിവര്‍പൂള്‍: ഭാഷയുടെയോ ദേശത്തിന്റെയോ മതത്തിന്റെയോ ഒരു അതിര്‍വരമ്പും ദൈവത്തിന്റേതല്ല എന്ന തിരിച്ചറിവോടെ ജീവിക്കുവാനും പ്രഘോഷിക്കുവാനും ഭൂമിയുടെ സൌന്ദര്യം കൂടിയിരിക്കുന്നത് അതിന്റെ വൈവിധ്യങ്ങളിലാണെന്ന ആഴം ഗ്രഹിക്കുവാനും ഭൂതലത്തിനു മീതെയുള്ള ഒരു വംശവും നശിച്ചുകൂടായെന്ന ദൈവനിശ്ചയത്തെ ചിലര്‍ കൂടിചേര്‍ന്നു തോല്‍പ്പിക്കുന്നത് ഇല്ലാതാക്കുവാനും അവരെക്കൂടെ മനസുതുറന്നു ചേര്‍ത്തുപിടിക്കുവാനും നമുക്ക് കഴിയണമെന്ന് വേള്‍ഡ് പീസ് മിഷന്‍ ഫാമിലി കോണ്‍ഫറന്‍സില്‍ പ്രശസ്ത കുടുംബപ്രേഷിതനും വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ സണ്ണി സ്റീഫന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലിവര്‍പൂള്‍ ഓള്‍ സെയിന്റ്സ് ചര്‍ച്ചില്‍ നടന്ന വേള്‍ഡ് പീസ് മിഷന്‍ ഫാമിലി കോണ്‍ഫറന്‍സില്‍ മുഖ്യ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

'ഈ ഭൂമിയേയും ഈ ഭൂമിയിലെ എല്ലാ മനുഷ്യരെയും താരതമ്യങ്ങളോ, വേര്‍തിരിവുകളോ, വിധിവാചകങ്ങളോ ഇല്ലാതെ കരം കൂപ്പിയും കൃതജ്ഞതയോടെയും സ്വീകരിക്കുവാനും ആദരിക്കുവാനും നാം പഠിക്കണം.

ഓരോ ജീവിതത്തിന്റേയും ഉള്ളടരുകളിലുള്ള നാളം കെടാതിരിക്കാന്‍ അനിതരസാധാരണമായ ജാഗ്രത വേണമെന്ന് പ്രബോധിപ്പിക്കാനും ലോകം മുഴുവന്‍ അത് വിളംബരം ചെയ്യുവാനും ഒരു ഹൃദയം ഒരു ലോകം എന്ന ദര്‍ശനലക്ഷ്യവുമായി മതിലുകളില്ലാത്ത മനസ് രൂപപ്പെടുത്തി, ഒരു സ്നേഹസമാധാനലോകത്തിനുവേണ്ടി നമുക്ക് കൈകോര്‍ക്കാം എന്നും സണ്ണി സ്റീഫന്‍ പറഞ്ഞു.

ലോകം മുഴുവന്‍ സമാധാനത്തിന്റെ വഴിയെ സഞ്ചരിക്കുവാന്‍ സണ്ണി സ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍ മനസിന്റെ ആഴങ്ങളില്‍ പുതിയ പ്രകാശത്തിന്റെ പ്രസാദം നല്‍കുന്നതാണെന്നും പങ്കെടുത്ത എല്ലാവര്‍ക്കും ഒരിക്കലും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും വികാരി ഫാ. റോണി ചെറിയാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ധ്യാനക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജോയി (ട്രസ്റി), ഡൂയി (ട്രസ്റി), സുരേഷ് ജോര്‍ജ് (ഡയോസിസ് അസംബ്ളി മെംബര്‍), റാണി വിന്‍സെന്റ്, റെജി പോള്‍, ജോസ് വര്‍ക്കി ചേലച്ചുവട്ടില്‍ എന്നിവര്‍ക്ക് സെക്രട്ടറി റെജി നന്ദി പറഞ്ഞു.

വിവരങ്ങള്‍ക്ക്: ഫാ. റോണി ചെറിയാന്‍ (ലിവര്‍പൂള്‍) 074 770 71494, റെജി പോള്‍ (ബോസ്റണ്‍) 077 230 35457, പോളി വറീത് (സൌതാംപ്ടന്‍) 079 608 93862, ജോസ് വര്‍ക്കിചേലച്ചുവട്ടില്‍ (ഓക്സ്ഫോര്‍ഡ്) 078 978 16039.

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.