• Logo

Allied Publications

Europe
യുകെയില്‍ സീറോ മലബാര്‍ അല്മായ സംഘടന രൂപീകരിച്ചു
Share
ലണ്ടന്‍: യുകെയിലെ സീറോ മലബാര്‍ അല്മായരുടെ ചിരകാല സ്വപ്നമായ അല്മായ സംഘടന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) രൂപീകരിച്ചതായി സീറോ മലബാര്‍ കോഓര്‍ഡിനേഷന്‍ കൌണ്‍സില്‍ പിആര്‍ഒ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് അറിയിച്ചു.

ബാസില്‍ഡന്‍ ഹോളി ട്രിനിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു എസ്എംസിസി സ്ഥാപിക്കുന്നതിനു സീറോ മലബാര്‍ സിനഡ് മൈഗ്രന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ നല്‍കിയ അംഗീകാരം വായിച്ചു. എല്ലാ മാസ് സെന്ററുകളിലും ഈ വിവരം അറിയിക്കുവാനും യൂണിറ്റുകള്‍ തുടങ്ങുവാനും ചാപ്ളെയിന്മാരെ ചുമതലപ്പെടുത്തി.

എസ്എംസിസി രൂപീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ കോഓര്‍ഡിനേറ്ററായും ജോസഫ് വര്‍ക്കി (ബാസില്‍ഡന്‍), പോള്‍സന്‍ തോട്ടപ്പള്ളി (മാഞ്ചസ്റര്‍), മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്), സന്തോഷ് മാത്തന്‍ (ഓക്സ്ഫോര്‍ഡ്) എന്നിവര്‍ കമ്മിറ്റി അംഗങ്ങളായും ഒരു അഡ്ഹോക്ക് കമ്മിറ്റിക്കു രൂപം നല്‍കി.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.