• Logo

Allied Publications

Europe
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ കൂദാശ മാര്‍ച്ച് ആറിന്
Share
ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസന ആസ്ഥാന മന്ദിരം യുകെയിലെ സിന്‍ഡനില്‍ മാര്‍ച്ച് ആറിനു (ഞായര്‍) കൂദാശ ചെയ്യും.

വൈകുന്നേരം അഞ്ചിനു നടക്കുന്ന കൂദാശക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.

സിന്‍ഡനില്‍ ഭദ്രാസന മെത്രാപ്പോലീത്തായുടെ അരമനയായ 'മലങ്കര ഹൌസില്‍' ഭദ്രാസനത്തിന്റെ കേന്ദ്ര ഓഫീസും കോണ്‍ഫറന്‍സ് ഹാളും ക്രമീകരിച്ചിട്ടുണ്ട്.

യൂറോപ്പില്‍ ലണ്ടനില്‍ ഒരു പള്ളി മാത്രമായിരുന്നു സഭക്ക് ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടായിരത്തിലെ കുടിയേറ്റത്തിനുശേഷം യുകെയില്‍ ലണ്ടന്‍, ബ്രിസ്റ്റോള്‍, ലണ്ടന്‍ നോര്‍ത്ത്, മാഞ്ചസ്റര്‍, കേംബ്രിഡ്ജ്, നോര്‍ത്ത് വെയില്‍സ് എന്നിവടങ്ങളില്‍ സ്വന്തമായി പള്ളി വാങ്ങി. യുകെയിലെ 25 കോണ്‍ഗ്രിഗേഷന്‍ ഉള്‍പ്പടെ യൂറോപ്പില്‍ മുപ്പത്തഞ്ച് കോണ്‍ഗ്രിഗേഷനും ആഫ്രിക്കയില്‍ രണ്ടും കോണ്‍ഗ്രിഗേഷനുകള്‍ ഉണ്ട്. ഇരുപത് വൈദികരും രണ്ടായിരത്തോളം കുടുംബാംഗങ്ങളും ഉള്ള ഭദ്രാസനത്തില്‍ കൂടുതല്‍ സഭാംഗങ്ങളും യുകെയിലാണുള്ളത്. യുകെയൂറോപ്പ് ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. തോമസ് മാര്‍ മക്കാറിയോസ് കാലം ചെയ്ത ശേഷം 2009 ല്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായി.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ